അത്തോളി: കേരളത്തില്‍ എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് അത്തോളി സര്‍വ്വീസ് സഹകരണ ബേങ്ക് നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാട്ടില്‍ വില കിഴിവില്ലാത്ത ഏക വസ്തുവായി മരുന്നുകള്‍ മാറുകയാണ്. കൊള്ളലാഭം കൊയ്യുന്ന സംഘങ്ങള്‍ ആമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. സൗജന്യമായി കിട്ടേണ്ട മരുന്നുകള്‍ക്കു പോലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളെ ആശ്രയിക്കേണ്ട ഗതികേടിലേക്കു പോകുമ്പോള്‍ സാധാരണക്കാരനെ സഹായിക്കാനാണ് നീതി മെഡിക്കല്‍ സ്റ്റോറുകള്‍ തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സംരക്ഷിച്ചു മുന്നോട്ടു പോകാനുള്ള നീക്കങ്ങള്‍ നടത്തുന്ന സര്‍ക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷനായി. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ആദ്യ വില്‍പന നിര്‍വ്വഹിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്ത എം. മെഹബൂബിനെ മന്ത്രി ആദരിച്ചു. ബാങ്ക് സെക്രട്ടറി ടി.പി. ശ്രീജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദില്‍ന വരച്ച മന്ത്രിയുടെ ഛായചിത്രം ചിത്രകാരി മന്ത്രിക്ക് സമ്മാനിച്ചു. അഡ്വ.കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ, ബിന്ദു മഠത്തില്‍, ഒള്ളൂര്‍ ദാസന്‍, ബാലു അത്തോളി, എ.കെ. രാജന്‍, ടി. മുരളീധരന്‍, എം. ലക്ഷ്മി, പി.എം. ഷാജി, കെ.എ.കെ. ഷമീര്‍, നളിനാക്ഷന്‍ കൂട്ടാക്കില്‍, ടി.കെ. കരുണാകരന്‍, ഗണേശന്‍ തെക്കേടത്ത്, ഉണ്ണി മൊടക്കല്ലൂര്‍, ഗോപാലന്‍ കൊല്ലോത്ത്, മനോജ് പനങ്കുറ, വിജിലസന്തോഷ് സംസാരിച്ചു. ബേങ്ക് പ്രസിഡന്റ് ടി.കെ. വിജയന്‍, വൈസ് പ്രസിഡന്റ് സി. വിജയന്‍ തുടങ്ങിയവര്‍സംസാരിച്ചു.


