താമരശ്ശേരി: താമരശ്ശേരി വയനാട് കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ചാണ് സംഭവം.
യാത്രക്കാരിയായ പെണ്‍കുട്ടി ബഹളം വച്ചതോടെ ബസിലെ മറ്റ് യാത്രക്കാര്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് ബസ്സ് താരമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൂവ്വമ്പായി എഎം ഹയര്‍സെക്കണ്ടറി സ്കൂളിലെ അറബിക് അധ്യാപകനാണ് അറസ്റ്റിലായ ഷാനവാസ.് കൂടാതെ ഹജ്ജ് ട്രെയിനര്‍, മഹല്ല് ഫെഡറേഷന് ട്രെയിനര്‍, വഖഫ് ബോര്‍ഡ് മോട്ടിവേഷന്‍ ക്ലാസ്സ് ട്രെയിനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന ആളാണ്ഷാനവാസ്.


