അഗസ്ത്യമുഴി: മുക്കം അഗസ്ത്യമുഴി അങ്ങാടിയില്‍ കാര്‍ കത്തിക്കാന്‍ ശ്രമം. തിരുവമ്പാടി മരകാട്ട് പുറം സ്വദേശി റസിയയും മാറ്റ് രണ്ടുപേരും കോഴിക്കോട് എയര്‍ പോര്‍ട്ടിലേയ്ക്ക് പോകും വഴിയാണ് മുക്കം അഗസ്ത്യ മുഴി അങ്ങാടിയില്‍ വെച്ച് മണാശ്ശെരി സ്വദേശി ബാബുരാജ് കാര്‍ പെട്രോള്‍ ഒഴിച്ച് തീ ഇടാന്‍ ശ്രമിച്ചത്.
കാറില്‍ ഉണ്ടായിരുന്ന ഷീലയെ ബാബുരാജ് നേരത്തെ വിവഹാം കഴിച്ചിരുന്നു, എന്നാല്‍ കഴിഞ്ഞ 3 വര്‍ഷമായ് ഷീലയും ബബുരാജും യാതൊരു ബന്ധവും ഇല്ലായിരുന്നു ഇതേ തുടര്‍ന്ന് ഷീല സുദീര്‍ എന്ന മറ്റൊരാളെ വിവാഹം കഴിച്ചതാണ് ബാബു രാജിനെ കൃത്യം നടത്താന്‍ പ്രകോപിപ്പിച്ചത്. റസിയയും സുധീറും ഷീലയുമാണ് ഉണ്ടായിരുന്നത്. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ബാബുരാജിനെ കസ്റ്റഡിയില്‍ എടുക്കുകയും, റസിയ ടീച്ചര്‍ നല്‍കിയ പരാതിയില്‍ തടഞ്ഞുവെച്ച് ഭീഷണി പെടുത്തിയതിന് കേസ് എടുക്കുകയും ചെയ്തു. ബാബുരാജിനെ പോലീസ് നോട്ടീസ് നല്‍കി, മകനെ വിളിച്ചു വരുത്തി കൂടെ വിട്ടയക്കുകയും ചെയ്യ്തു. ഷീലയും സുധീറും ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. നേരത്തെയും റസിയ ടീച്ചറുടെ ബന്ധുവീട്ടില്‍ എത്തി ബാബുരാജ് ഭീഷണി പെടുത്തിയിരുന്നു എന്ന് റസിയ ടീച്ചര്‍ പറയുന്നു.


