Kozhikode Vision

സീറ്റിനെ ചൊല്ലി യുഡിഎഫിനകത്ത് തര്‍ക്കത്തിന് സാധ്യത; മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു

സീറ്റിനെ ചൊല്ലി യുഡിഎഫിനകത്ത് തര്‍ക്കത്തിന് സാധ്യത; മാവൂര്‍ ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ പാറമ്മലില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയും സജീവമാവുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ സീറ്റ് സംബന്ധിച്ച് മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ ഉടലെടുത്തത്. അവസാനം മുസ്ലിം ലീഗിന്റെ കൈവശമുണ്ടായിരുന്ന കല്‍പള്ളി വാര്‍ഡ് കോണ്‍ഗ്രസിന് വിട്ടു നല്‍കുകയും പാറമ്മലും കല്‍പ്പള്ളി വാര്‍ഡിലെയും അംഗങ്ങള്‍ രണ്ടുവര്‍ഷം കഴിയുമ്പോള്‍ രാജി വെച്ച് പരസ്പരം കൈമാറും എന്നതായിരുന്നു ധാരണ.

എന്നാല്‍ യുഡിഎഫ് കോട്ടയായ കല്‍പള്ളി വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതോടെ ധാരണകളൊക്കെ അനിശ്ചിതത്വത്തിലായി. അതിനിടയിലാണ് മുസ്ലിം ലീഗ് അംഗം എം.പി. കരീമിന്റെ മരണം സംഭവിക്കുന്നത്. ഏതായാലും വീണ്ടും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതോടെ യുഡിഎഫിനകത്ത് സീറ്റിനെ ചൊല്ലി ഇനിയും തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.

ഡിസംബര്‍ 12നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നവംബര്‍ 23 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. നവംബര്‍ 27 വരെ പത്രിക പിന്‍വലിക്കുകയും ചെയ്യാം. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍ നടക്കുക. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായി അറിയപ്പെടുന്ന മാവൂര്‍ പാറമ്മല്‍ വാര്‍ഡില്‍ മുസ്ലിംലീഗിന്റെ എം.പി കരീം ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ എം.പി കരീം രണ്ടരമാസം മുമ്പ് അസുഖബാധിതനായി മരിച്ചതോടെയാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ഡാണ് മാവൂര്‍ പാറമ്മല്‍ വാര്‍ഡ്. കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ യുഡിഎഫ് മുന്നണിക്കകത്ത് വലിയ തര്‍ക്കങ്ങളാണ് ഈ വാര്‍ഡിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉണ്ടായിരുന്നത്. പാറമ്മല്‍ വാര്‍ഡ് രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിന്റെ കൈവശമായിരുന്നു പാറമ്മല്‍ വാര്‍ഡ്. തര്‍ക്കങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇത് മുന്‍കൂട്ടി കണ്ടു മൂന്നുദിവസത്തിനകം യുഡിഎഫ് ജില്ലാ നേതൃത്വം പരസ്പരം ചര്‍ച്ച ചെയ്ത്പരിഹാരം കണ്ട് പാറമ്മല്‍ വാര്‍ഡില്‍സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കു ഇതിനുള്ള നീക്കുപോക്കുകളും ആരംഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *