ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നവകേരളസദസ്സിന്റെ പ്രചരണാര്‍ത്ഥമുള്ള സംഘാടകസമിതി ഓഫീസ് തുറന്നു. വര്‍ണ്ണപ്പൊലിമയാര്‍ന്ന ഘോഷയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങ് സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ഈ പദ്ധതി വിജയിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കെ.എം. സച്ചിന്‍ദേവ് എംഎല്‍എ ചടങ്ങിന് അധ്യക്ഷനായി. ബാലുശേരി ഇ.കെ. നായനാര്‍ ബസ് ടെര്‍മിനലിന് സമീപത്താണ് സംഘാടക സമിതി ഓഫീസ്. ഉദ്ഘാടനത്തിന് മുന്നോടിയായി ബാലുശേരി പഴയ പോസ്റ്റ് ഓഫീസിനു സമീപത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ബസ്സ്റ്റാന്റില്‍ സമാപിച്ചു. തെയ്യം, മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ നൂറ് കണക്കിനാളുകള്‍ അണിനിരന്നു.
കോ ഓഡിനേറ്റര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. കുട്ടികൃഷ്ണന്‍, സി. അജിത, രൂപലേഖ കൊമ്പിലാട്, സി.എച്ച്. സുരേഷ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


