രാമനാട്ടുകര: മാലിന്യ പരിപാലനം സംബന്ധിച്ച അവബോധം കുട്ടികളിലൂടെ സമൂഹത്തില്‍ ഉണ്ടാക്കാനും മാലിന്യമുക്ത നഗരസഭ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കുട്ടികള്‍ക്കായി ഹരിത സഭ സംഘടിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍ രാമനാട്ടുകര നഗരസഭയിലെ എആര്‍എഫ് റിവര്‍ ഫോറസ്റ്റ് റിസോര്‍ട്ടിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തില്‍ നടന്ന രാമനാട്ടുകര നഗരസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍ രാമനാട്ടുകര നഗരസഭയിലെ എആര്‍എഫ് റിവര്‍ ഫോറസ്റ്റ് റിസോര്‍ട്ടിലെ പ്രകൃതിരമണീയമായ സ്ഥലത്ത് വെച്ചാണ് കുട്ടികള്‍ക്കായി ഹരിതസഭ നടത്തിയത്. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് മാലിന്യ സംസ്‌കരണത്തിന്റെ വിവിധ പാഠങ്ങള്‍ കുട്ടികള്‍ ചര്‍ച്ച ചെയ്തും ചോദ്യങ്ങള്‍ ചോദിച്ചും പുതിയ നിര്‍ദേശങ്ങള്‍ നഗരസഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചും ഗ്രീന്‍ അംബാസിഡര്‍ മാരായിപരിസ്ഥിതി സുരക്ഷയ്ക്കും സാമൂഹ്യ സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധരായി മാലിന്യ പരിപാലന ദൗത്യം ഏറ്റെടുത്തു.
പരിപാടി ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ.എം. യമുന അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷറഫിക്ക് ചര്‍ച്ച ക്ലാസ്സ് നയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ വി.എം. പുഷ്പ, കൗണ്‍സിലര്‍മാരായ ജസ്ന മൈമൂന സാദിഖ്, സഫാ റഫീഖ്, നഗരസഭാ സെക്രട്ടറി പി.ശ്രീജിത്ത്, ക്ലീന്‍ സിറ്റി മാനേജര്‍ പി. ഷജില്‍ കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനൂജ്, സുരാജ്, സമന്യ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഷാജി ലത എന്നിവര്‍ പങ്കെടുത്തു.
നഗരസഭാ പരിധിയിലെ 15 ഓളം സ്‌കൂളുകളില്‍ നിന്ന്പതിനഞ്ചോളം അധ്യാപകരും, 200 ഓളം വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. പങ്കെടുത്ത ഓരോ കുട്ടികളും സ്വന്തം വിദ്യാലയവും സ്വന്തം വീടും ശാസ്ത്രീയമായ മാലിന്യ പരിപാലനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ശുചിത്വ സുന്ദരമായി മാറ്റിക്കൊണ്ട് രാമനാട്ടുകര നഗരത്തെ ശുചിത്വ സുന്ദരമാക്കാനുള്ള ദൗത്യംഏറ്റെടുത്തു


