Kozhikode Vision

കുന്ദമംഗലത്ത് ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു

കുന്ദമംഗലത്ത് ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു

കുന്ദമംഗലം: ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ വെച്ച് നടന്ന പരിപാടി കാലിക്കറ്റ് വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ലിംഗഭേദമില്ലാതെ , ജാതിമത ഭേദമില്ലാതെ, ഭിന്നശേഷിക്കാരായവരെയും ട്രാന്‍സ് ജെന്‍ഡേഴ്‌സിനെയും എല്ലാം ഉള്‍ക്കൊള്ളാനാവും വിധമുള്ള വിദ്യാഭ്യാസം വീട്ടില്‍ നിന്നും തുടങ്ങി വളര്‍ന്നു വികസിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബോധനശാസ്ത്രത്തിലെ സാധ്യതകള്‍: വര്‍ത്തമാനകാല കാഴ്ചപ്പാടുകളും ഭാവികാല വിവക്ഷകളും എന്ന വിഷയത്തിലാണ് ദ്വിദിന ദേശീയ വിദ്യാഭ്യാസ സമ്മേളനം നടക്കുന്നത്. വരും തലമുറയെ വളര്‍ത്തിയെടുക്കാനുള്ള ഉള്‍ക്കാഴ്ചയുള്ളവരായിരിക്കണം അധ്യാപക വിദ്യാര്‍ഥികളെന്ന് കുന്നമംഗലം നിയോജക മണ്ഡലം എം.എല്‍.എ പി.ടി.എ. റഹിം ചടങ്ങില്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് പറഞ്ഞു. ചടങ്ങില്‍ സി.ഐ.സി.എസ്. ചെയര്‍മാന്‍ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദിര, ടി.ടി.ഐ. പ്രിന്‍സിപ്പല്‍ ഡോ. ജമുന ദേവി തുടങ്ങിയവര്‍സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *