Kozhikode Vision

കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച സംഭവം; കൂട്ടു പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായി പോലീസ്

കൊയിലാണ്ടി കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച സംഭവം; കൂട്ടു പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായി പോലീസ്

കൊയിലാണ്ടി: കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിവാഹ സല്‍ക്കാരം നടക്കുന്ന ഗായത്രി ഓഡിറ്റോറിയത്തിലേക്ക് ആര്‍എസ്എസ് അക്രമിസംഘം ഇരച്ചുകയറി ഡിവൈഎഫ്ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജുന്‍, വിനീഷ് എന്നിവരെ നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നീ മാരകായുധങ്ങളുമായി ക്രൂരമായി അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണത്തിലൂടെ അക്രമിസംഘത്തിലെ പ്രധാനിയെ 24 മണിക്കൂറിനുള്ളിലാണ് കസ്റ്റഡിയിലെടുത്തത്.

ആര്‍എസ്എസ് പ്രവര്‍ത്തകനായ കൊല്ലം വിയ്യൂര്‍ അട്ടവയല്‍, മനുലാലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായ് പോലീസ് പറയുന്നു. ഐ. അനീഷ് വടക്കയില്‍, പി.എം. ശൈലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വൈശാഖിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സിപിഐഎം പ്രവര്‍ത്തകന്റെ മകന്റെ വിവാഹമായതിനാല്‍ കൊയിലാണ്ടി മേഖലയിലെ സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കളും പ്രവര്‍ത്തകരും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കും എന്ന് കൃത്യമായ മനസിലാക്കി ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്ന ഡിവൈഎഫ്ഐയുടെയും സിപിഐ(എം)ന്റെയും ആരോപണം പോലീസ് മുഖവിലക്കെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *