Kozhikode Vision

ദീപാലംകൃതമായി ബാലുശ്ശേരി മണ്ഡലം; കൂട്ടാലിട അങ്ങാടിയില്‍ കെഎം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു

ദീപാലംകൃതമായി ബാലുശ്ശേരി മണ്ഡലം; കൂട്ടാലിട അങ്ങാടിയില്‍ കെഎം സച്ചിന്‍ ദേവ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു

ബാലുശ്ശേരി: നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ബാലുശ്ശേരി മണ്ഡലത്തിലെ വീടുകളും സ്ഥാപനങ്ങളും ദീപാലംകൃതമായി. പലവര്‍ണങ്ങളിലുള്ള ബള്‍ബുകളും വിളക്കുകളും തെളിയിച്ചാണ് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡും അങ്ങാടിയും ദീപാലംകൃതമാക്കിയത്. കൂട്ടാലിട അങ്ങാടിയില്‍ കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മണ്ഡലത്തിലെ വായനശാലകളിലും, പൊതു ഇടങ്ങളിലും നവകേരളദീപം തെളിഞ്ഞു. കലാസമിതികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ, അയല്‍സഭകള്‍ എന്നിവരുടെ നേതൃത്വത്തിലും ദീപം തെളിയിച്ചു. നവംബര്‍ 25 ന് ഉച്ചയ്ക്ക് 1:30 നാണ് ബാലുശ്ശേരിയില്‍ നവകേരള സദസ്സ് നടക്കുക. ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. ബാലുശ്ശേരി മണ്ഡലം നോഡല്‍ ഓഫീസര്‍ കെ.ജി ജയകൃഷ്ണന്‍, മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, ജനപ്രതിനിധികള്‍, സംഘാടകസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *