Kozhikode Vision

നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ബേപ്പൂര്‍ മണ്ഡലത്തില്‍ കലാകാര സംഗമം

നവ കേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ബേപ്പൂര്‍ മണ്ഡലത്തില്‍ കലാകാര സംഗമം

ബേപ്പൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം ബേപ്പൂര്‍ മണ്ഡലത്തിലെ കലാകാരന്മാരുടെ സംഗമം നടന്നു. കേരള കലാകാര ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും പ്രശസ്ത ചലച്ചിത്ര നടനുമായ മധുപാല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മണ്ഡലത്തിലെ മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുകയും ചെയ്തു.

സംഘാടകസമിതി വൈസ് ചെയര്‍മാന്‍ ടി. രാധാഗോപി ചടങ്ങിന് അധ്യക്ഷത വഹിച്ചു. സോപാന സംഗീതം, കൈകൊട്ടി കളി, കോല്‍ക്കളി, ഒപ്പന, തിരുവാതിരക്കളി, നൃത്ത സംഗീത ശില്‍പ്പം, നാടക ഗാനമേള തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ബേപ്പൂര്‍ മണ്ഡലം വികസന സമിതി ചെയര്‍മാന്‍ എം. ഗിരീഷ് മുഖ്യാതിഥിയായി.

കലാകാരസംഗമം സംഘാടക സമിതി ചെയര്‍മാന്‍ ഭാനുപ്രകാശ് കലാകാരന്മാരെ പരിചയപ്പെടുത്തി. ഫറോക്ക് മുനിസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലൈഖ, കൗണ്‍സിലര്‍ കെ. കമറുലൈല, നോഡല്‍ ഓഫീസര്‍ വി.കെ. ഹാഷിം, കലാകാരസംഗമംസംഘടകാ സമിതി കണ്‍വീനര്‍ മോഹനന്‍ പൈക്കാട്ട് എന്നിവര്‍ സംസാരിച്ചു. ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂര്‍ നല്ലൂര്‍ ഇ.കെ. നായനാര്‍ മിനി സ്റ്റേഡിയത്തിലാണ് നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *