കോഴിക്കോട്: ഗോളി, സുധീര്‍, ഡിപ്ലഡിഫന്‍ഡര്‍, അഷറഫ് യൂണിവേഴ്സിറ്റി ഫുട്‌ബോള്‍ കോച്ച് സി.പി.എം. ഉസ് മാന്‍കോയ തുടങ്ങിയവര്‍ കളിച്ച് വളരാന്‍ ‘കപ്പിത്താന്‍കുളം’ എന്നറിയപ്പെടുന്ന ഈ കൊച്ചു കളിക്കളത്തിന് സാധിച്ചിട്ടുണ്ട്. എം.ശശികുമാര്‍, എ.കെ.ജോണ്‍, വി.ജെ മ്മദ്, ഡറായസ് മാര്‍ഷല്‍ തുടങ്ങിയവര്‍ മറ്റുകളി കളില്‍ പ്രാഗല്‍ഭ്യം നേടിയ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ആ ഓര്‍മ്മകളെ താലോലിച്ചു കൊണ്ട്, ഒരു സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് ആണ് 25 വര്‍ഷമായി നടന്നുവരുന്നത്. ഇത്തവണത്തെ ടൂര്‍ണ്ണമെന്റ്.
കോഴിക്കോട്, കണ്ണൂര്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നായി 16 ടീമുകളാണ് മാറ്റുരക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും, സ്‌കൂള്‍ മാനേജ്മെന്റ്, പി.ടി.എ. ടീച്ചിങ്ങ് നോണ്‍ ടീച്ചിങ്ങ് സ് റ്റാഫ് സംയുക്തമായാണ് ഫുട്ബോള്‍ മേള സംഘടിപ്പിക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥിയും, കേരളത്തിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദദനുമായ ഡോ. അലി ഫൈസലിന്റെയും സഹകരണത്തോടെയാണ് ഈ മേള സംഘടി പ്പിക്കുന്നത്.
വാര്‍ത്ത സമ്മേളനത്തില്‍ അലുമിനി പ്രസിഡന്റ് അഡ്വ. ജയരാജ് ടി. ജന. സെക്രട്ടറി ഗില്‍ബര്‍ട്ട് ജി., ടൂര്‍ ണ്ണമെന്റ് ജന. കണ്‍വീനര്‍ പി.സി. രഞ്ജിത്ത്, തുടങ്ങിയവര്‍സംബന്ധിച്ചു


