കോഴിക്കോട്: അറബിയിലും മലയാളത്തിലും സംസ്‌കൃതത്തിലുമെല്ലാമായി എഴുതി വെച്ച നിരവധി ഗ്രന്ഥങ്ങളുടെ പൈതൃകമുണ്ട് കോഴിക്കോടിന് പറയാന്‍. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ചന്‍ എഴുതിത്തുടങ്ങുന്നതിന് മുമ്പ് അറബി മലയാള ലിപിയില്‍ ഖാളി മുഹമ്മദ് രചിച്ച മുഹ്യിദ്ദീന്‍ മാല ഈ ദേശത്തെ ജനകീയ കൃതിയായി മാറിയിരുന്നു. അച്ചടിച്ചതും കയ്യെഴുത്ത് പ്രതികളുമായി നിരവധി പൗരാണിക കൃതികള്‍ ഇവിടങ്ങളിലെല്ലാം ഇപ്പോഴും സംരക്ഷിക്കപ്പെടുന്നത് അക്കാലത്തെ ഗ്രന്ഥശാലാ സംസ്‌കാരത്തിന്റെ ശേഷിപ്പാണ്.
നിരവധി ദിനപ്പത്രങ്ങളും പ്രസിദ്ധീകരണാലയങ്ങളും ഈ നഗരത്തിലുണ്ട്, പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും ഇടവേളകളില്ലാതെ കോഴിക്കോട്ട് നടന്നുകൊണ്ടിരിക്കുന്നു. ഇതിനെല്ലാമുള്ള അംഗീകാരമാണ് സാഹിത്യ നഗരം എന്ന പദവിയിലൂടെ കോഴിക്കോട് സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും പൈതൃകങ്ങളുടെ ശേഷിപ്പുകള്‍ നഷ്ടമാകാ തെസൂക്ഷിക്കാനും പ്രവര്‍ത്തകരെ സജ്ജമാക്കാനുമുള്ള വ്യത്യസ്ത പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്ന നില യിലാണ് സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നത്.
മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുന്ന സമ്മേളനം എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എം പി മുഖ്യാഥിതിയായിരിക്കും ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹ്‌മദ്, തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്ത സമ്മേളനത്തില്‍ അബ്ദുല്‍ ജലീല്‍ സഖാഫി (പ്രസിഡന്റ് എസ്.വൈ.എസ് കോഴിക്കോട് ജില്ല) (സെക്രട്ടറി എസ്.വൈ.എസ് കോഴിക്കോട് ജില്ല), സലിം .സി ചെറുവണ്ണൂര്‍ ( ചെയര്‍മാന്‍ സ്വാഗതസംഘം), അബ്ദുറഹ്‌മാന്‍ ഹാജി കൈരളി ഡോ.അബൂബക്കര്‍ നിസാമി ( വൈസ് പ്രസിഡന്റ് എസ്.വൈ.എസ് കോഴിക്കോട് ജില്ല), അബ്ദുല്‍ മജീദ് കൊടിയത്തൂര്‍ (സെക്രട്ടറി എസ്.വൈ.എസ് കോഴിക്കോട് ജില്ല) എന്നിവര്‍സംസാരിച്ചു.


