കോഴിക്കോട്ട്: 25ന് വൈകിട്ട് 6ന് നടക്കുന്ന നവകേരള സദസ്സിന്റെ പേരിലായിരുന്നു 23ന് വൈകിട്ട് 4ന് നടക്കുന്ന കോണ്‍ഗ്രസ് റാലിക്ക് കലക്ടര്‍ അനുമതി നിഷേധിച്ചത്. ബീച്ചിലെ സ്ഥിരം വേദിയായ ഫ്രീഡം സ്‌ക്വയറിന് സമീപത്തായി താല്‍ക്കാലിക വേദി നിര്‍മിക്കാമെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിട്ടും അനുമതി നിഷേധിച്ചാണ് കോണ്‍്ഗ്രസ്സ് റാലി ചര്‍ച്ചകളില്‍ ഇടം നേടിയത്. പരിപാടി പ്രഖ്യാപിച്ച സ്ഥലത്തു തന്നെ നടത്തുമെന്നും എം.കെ. രാഘവന്‍ എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും പ്രഖ്യാപിച്ചതോടെ വിവാദം കത്തിയുയര്‍ന്നു.
ഉദ്യോഗസ്ഥരെ കരുക്കളാക്കി സിപിഎം രാഷ്ട്രീയ തീരുമാനം നടപ്പാക്കുകയാണെന്ന ആരോപണമുയര്‍ന്നു. പലസ്തീന്‍ പ്രേമം ആവര്‍ത്തിച്ചുപറയുന്ന സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി നടത്താന്‍ കോണ്‍ഗ്രസിനെ അനുവദിക്കാതിരിക്കുന്നതിലെ വൈരുധ്യം കൂടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കെപിസിസിയുടെ നേതൃത്വത്തില്‍ 23ന് കോഴിക്കോട് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യറാലിയില്‍ പതിനായിരങ്ങള്‍ അണിചേരുമെന്ന് എം.കെ. രാഘവന്‍ എംപി കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് കോഴിക്കോട് കടപ്പുറം മറ്റൊരു ചരിത്രസംഭവത്തിന് കൂടി സാക്ഷിയാകും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലൂടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത, അഡ്വ. പി.എം. നിയാസ,് മുന്‍ ഡിസിസി പ്രസിഡണ്ട് കെ.സി. അബു എന്നിവര്‍സംബന്ധിച്ചു


