Kozhikode Vision

ദുബായില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിന് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ മാപ്പാല വാസുദേവന് ആദരം

ദുബായില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിന് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ മാപ്പാല വാസുദേവന് ആദരം

കോഴിക്കോട്: ദുബായില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയ മാപ്പാല വാസുദേവന് ആദരം. കാജു കരാട്ടെ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ആദരം സംഘടിപ്പിച്ചത്. ജാവലിന്‍ ത്രോയില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ മാപ്പാല വാസുദേവനെ എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം നല്‍കി ആദരിച്ചു.

ജേതാവിന് മാപ്പാല രാജു പൊന്നാട അണിയിച്ചു. ചീഫ് കണ്‍ട്രോളര്‍ ദിലീപ് കുമാറിന്റെ നേത്യത്വത്തില്‍ നടന്ന പരിപാടിയില്‍ ജയരാജ് അദ്ധ്യക്ഷനായി. രാഗേഷ്, മധുകുമാര്‍, ഫൈസല്‍ രാജ്, പ്രവീണ്‍ തളിയില്‍ എന്നിവര്‍ ആശംസകളറിയിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *