Kozhikode Vision

ഐസിയു പീഡനക്കേസ്; സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളില്‍ വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട്

ഐസിയു പീഡനക്കേസ്; സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളില്‍ വീഴ്ചയുണ്ടെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. സെക്യൂരിറ്റി, സി.സി.ടി.വി സംവിധാനങ്ങളില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. വാര്‍ഡില്‍ നിയോഗിക്കാത്ത ജീവനക്കാര്‍ വരികയും രോഗിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വാര്‍ഡുകള്‍ മുഴുവന്‍ വ്യക്തമാവുന്ന രീതിയില്‍ സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ഡി.എം.ഇ ഉത്തരവിറക്കിയിട്ടുണ്ട്.

എല്ലാ വാര്‍ഡുകളും കാണുന്ന രീതിയിലേക്ക് സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഡി.എം.ഇയുടെ ഉത്തരവിലുണ്ട്. ഇതിന് പുറമെ സ്ത്രീകളായ രോഗികളെ റിക്കവറി റൂമില്‍ നിന്നും മാറ്റുന്നതില്‍ നിന്നും പുരുഷ ജീവനക്കാരെ നിയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ് മാര്‍ച്ച് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ്ചെയ്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *