Kozhikode Vision

മുസ്ലിം ലീഗ് പൂക്കോയ തങ്ങള്‍ ഹോസ്പിസ് മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും കിഡ്നി രോഗനിര്‍ണയവും

മുസ്ലിം ലീഗ് പൂക്കോയ തങ്ങള്‍ ഹോസ്പിസ് മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പും കിഡ്നി രോഗനിര്‍ണയവും

കോഴിക്കോട്: രോഗപ്രതിരോധരംഗത്ത് പൂക്കോയ തങ്ങള്‍ ഹോസ്പിസ് നടത്തി വരുന്നത് സ്ത്യുത്യര്‍ഹമായ സേവന പ്രവര്‍ത്തനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പറഞ്ഞു. കുരുവട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പൂക്കോയ തങ്ങള്‍ ഹോസ്പിസ് മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സി.എച്ച് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പും കിഡ്നി രോഗനിര്‍ണയവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗം വന്ന് വേദനിക്കുന്നവനെ സ്വാന്തനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സി. എച്ച് സെന്റര്‍ വിഭാവനം ചെയ്ത കരുതലാണ് കാവലെന്ന അഞ്ചു പദ്ധകളിലൂടെ രോഗം വരാതെ തടയുകയെന്ന വലിയ പ്രതിരോധ പ്രവര്‍ത്തനമാണ് പി.ടി.എച്ചിലൂടെ സി.എച്ച് സെന്റര്‍ നടത്തിവരുന്ന തെന്നും ഇതിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

മച്ചക്കുളത്തു നടന്ന പരിപാടിയില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മായിന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സി. എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ ഹാജി മുഖ്യ പ്രഭാഷണം നടത്തി. പൂക്കോയ തങ്ങള്‍ ഹോസ്പിസ് പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ വി.പി അബ്ദുസ്സലാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൃശൂര്‍ വെല്‍നെസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഹുസൈന്‍ ചെറുതുരുത്തി ബോധവല്‍ക്കരണ ക്ലാസെടുത്തു.സി.എച്ച് സെന്റര്‍ ‘കരുതലാണ് കാവല്‍’ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ സഹകരണത്തോടെ ക്യാമ്പില്‍ എഴുനൂറോളം പേരുടെ വിവിധയിനം പരിശോധനകള്‍ നടത്തി. ആരോഗ്യ ബോധവല്‍ക്കരണ എക്സിബിഷനും ശ്രദ്ധേയമായി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഒ.പി നസീര്‍, മണ്ഡലം പ്രസിഡന്റ് അക്കിനാരി മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഷാഹിര്‍ കുട്ടമ്പൂര്‍, വൈസ് പ്രസിഡന്റ് ഇസ്മായില്‍ കുട്ടി ഹാജി, സെക്രട്ടറി ഖാദര്‍ മാസ്റ്റര്‍, സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റര്‍, തുടങ്ങിയവര്‍സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *