Kozhikode Vision

ഉദ്ഘാടനം നടന്നത് കഴിഞ്ഞ മാസം; പ്രവര്‍ത്തന രഹിതമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ്

ഉദ്ഘാടനം നടന്നത് കഴിഞ്ഞ മാസം; പ്രവര്‍ത്തന രഹിതമായി പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ എക്സറേ യൂണിറ്റ്

പേരാമ്പ്ര: കഴിഞ്ഞ മാസം പത്തൊമ്പതാം തിയ്യതിയാണ് പേരാമ്പ്ര താലൂക്് ആശുപത്രിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എക്സറേ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് നാളിതുവരെ പുതിയ എക്സറേ യൂണിറ്റ് പ്രവര്‍ത്തന യോഗ്യമായിട്ടില്ല. യന്ത്രം പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായി ലഭിക്കേണ്ട സാക്ഷ്യപത്രം കിട്ടാത്തതും പുതിയ യുപിഎസ് സ്ഥാപിക്കേണ്ടതുമാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്നാണ് വിശദീകരണം.

നിലവിവല്‍ യന്ത്രം സ്ഥാപിച്ച കമ്പനിക്ക് തന്നെയാണ് യുപിഎസും എത്തിക്കുക. ഇത് എത്രയും പെട്ടെന്ന് സ്ഥാപിക്കാന്‍ ബ്ലോക്് പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന എക്സ റേയന്ത്രം തകരാറിലായതിനെത്തുടര്‍ന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടില്‍ പുതിയയന്ത്രം വാങ്ങിയത്. പഴയയന്ത്രത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ മൂന്നര ലക്ഷം വേണ്ടി വരുമെന്നാണ് കണക്കാക്കിയിരുന്നത്. ഇതെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി എക്സ്റേ യൂണിറ്റിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു.

2011ലാണ് ആശുപത്രിയില്‍ എക്സ്റേയന്ത്രം സ്ഥാപിച്ചത്. പുതിയത് വാങ്ങുന്നതിനുപകരം മറ്റൊരു സ്ഥലത്ത് ഉപയോഗിച്ചു കൊണ്ടിരുന്നത് ഇവിടേക്ക് എത്തിക്കുകയാണ് അന്ന് ചെയ്തത്. താലൂക്ക്ആശുപത്രിയില്‍ ദിവസം ആയിരത്തഓളം പേര്‍ ഒ.പി.യില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയ കേന്ദ്രമാണിത്. ഇവിടെ എക്സറേസൗകര്യം ഇല്ലാത്തതിനാല്‍ കല്ലോടുള്ള ആശുപത്രിയില്‍ നിന്ന് പേരാമ്പ്രയില്‍ പോയി എക്സ്റേ എടുക്കേണ്ട സ്ഥിതിയിലാണ്രോഗികള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *