Kozhikode Vision

പയ്യോളി എക്സ്പ്രസിന്റെ നാട് രണ്ടായി മുറിയില്ല; പി.ടി. ഉഷയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

പയ്യോളി എക്സ്പ്രസിന്റെ നാട് രണ്ടായി മുറിയില്ല; പി.ടി. ഉഷയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

പയ്യോളി: ദേശീയപാതാ വികസനത്തില്‍ പയ്യോളി ടൗണിനെ വിഭജിച്ചുകൊണ്ട് വന്‍മതില്‍ ഉയരില്ല. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ യാദവ് കൈമാറിയ സ്‌കെച്ചുമായി പി.ടി. ഉഷ എം.പി. പയ്യോളി ടൗണിലെത്തി. ‘പയ്യോളി എക്സ്പ്രസി’ന്റെ നാട് രണ്ടായി മുറിയില്ലെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പി.ടി. ഉഷ എം.പി.ക്ക് നല്‍കിയ ഉറപ്പാണ് ഇതോടെ സഫലമാകുന്നത്. നാടിന്റെ ആശങ്കയുമായി 2022 സെപ്റ്റംബറില്‍ പി.ടി. ഉഷ മന്ത്രിയെ കണ്ടപ്പോഴാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയത്.

പേരാമ്പ്ര റോഡ് വന്നെത്തുന്ന ജങ്ഷനില്‍ 77 മീറ്റര്‍ നീളത്തിലുള്ള ഫ്ലൈഓവര്‍ ആയിരിക്കും നിര്‍മിക്കുക. താഴെ നടുവില്‍ 30 മീറ്റര്‍ വീതിയില്‍ ഒരു വഴിയും തൊട്ടുസമീപത്ത് ഇരുവശത്തുമായി 20 മീറ്റര്‍ വീതിയിലായി രണ്ടു വഴികളുമുണ്ടാവും. ഇതിനിടയില്‍ എട്ടു തൂണുകളാണുണ്ടാവുക. ഇതിലൂടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കടന്നുപോകാം. ബാക്കിഭാഗങ്ങള്‍ മണ്ണിട്ട് ഉയര്‍ത്തി ഉയരപാത നിര്‍മിക്കാനായിരുന്നു പദ്ധതി. ഈയിടെ സ്ഥലത്തുവന്ന ദേശീയപാത സൈറ്റ് എന്‍ജിനിയറും അങ്ങനെയാണ് വ്യക്തമാക്കിയത്. അതിനാണ് മാറ്റമുണ്ടായത്.

77 മീറ്റര്‍ ഫ്ലൈഓവര്‍ കഴിഞ്ഞാല്‍ തെക്കുഭാഗത്ത് 450 മീറ്റര്‍വരെ ഉയരം കുറഞ്ഞ തൂണുകളിലാണ് പാത നിര്‍മിക്കുക. ഇതിന് ഹൈവേ വിഭാഗം എയ്റോ വാള്‍ എന്നാണ് പറയുന്നത്. ഈ എയ്റോ വാള്‍ നിര്‍മാണം പോലീസ് സ്റ്റേഷനു സമീപംവരെ ഉണ്ടാകും. ഇതിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനും ഇവിടം പാര്‍ക്കിങ്ങിനും ഉപയോഗിക്കാന്‍ കഴിയും. തുടര്‍ന്നുള്ള 200 മീറ്ററില്‍മാത്രമേ മണ്ണിട്ട് ഉയര്‍ത്തിയുള്ള ആറു വരി പ്പാതയുണ്ടാകൂ. ഇത് ക്രിസ്ത്യന്‍പള്ളിവരെ എത്തും. ഇതിന് റിട്ടേണിങ് വാള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ടൗണിന് വടക്കുഭാഗത്ത് 366 മീറ്ററാണ് എയ്റോ വാളില്‍ ഉയരപാതയുണ്ടാകുക. ഇത് രണ്ടാംഗേറ്റ് വരെ വരും. അവിടന്നങ്ങോട്ട് 150 മീറ്റര്‍ മണ്ണിട്ട് ഉയര്‍ത്തിയുള്ള പാതയായിരിക്കും. ഇത് പെട്രോള്‍പമ്പ്വരെവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *