Kozhikode Vision

മുക്കത്ത് സി മോയിന്‍കുട്ടി അനുസ്മരണ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

മുക്കത്ത് സി മോയിന്‍കുട്ടി അനുസ്മരണ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

മുക്കം: ജീവിതം നാടിനും സമൂഹത്തിനും ഉഴിഞ്ഞുവെച്ച മാതൃകാ നേതാവായിരുന്നു സി മോയിന്‍കുട്ടിയെന്നും സാധാരണക്കാരുമായി ഇടപഴകിയും അവരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും കടന്നു പോയ അദ്ദേഹം നാടിനും മുസ്ലിം ലീഗിനും യു.ഡി.എഫിനും വലിയ നേട്ടമായിരുന്നുവെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിപറഞ്ഞു. തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി മോയിന്‍കുട്ടി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോയിന്‍കുട്ടി പാകിയ അടിത്തറയിലാണ് ഇന്നും പാര്‍ട്ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പ് നിലകൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറ മുസ്ലിം ലീഗില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവാണ് കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് കൈവരിച്ച വന്‍വിജയമെന്നും കേരളത്തിനു പുറത്തും അതിശക്തമായ മുന്നേറ്റം നടത്തിയ വിദ്യാര്‍ഥി പ്രസ്ഥാനമായി എം.എസ്.എഫ് വളര്‍ന്നു കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കും കേരളത്തിനും അനിവാര്യമായ മാറ്റത്തില്‍ യുവനിരയുടെ സാന്നിധ്യമറിയിക്കുന്ന എം.എസ്.എഫിന്റെ ഉയര്‍ച്ചയെ കുഞ്ഞാലിക്കുട്ടി അഭിനന്ദിക്കുകയും ചെയ്തു. മതേതരത്വത്തിനും മതസൗഹാര്‍ദ്ദത്തിനും വെല്ലുവിളി നേരിടുന്ന ഇന്ത്യാ രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇന്ത്യ മുന്നണി അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ വരാന്‍ പോകുന്ന പ്രതിസന്ധി വളരെ ഗുരുതരമായിരിക്കും. അതിനാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള തിരിച്ചുവരവ് അനിവാര്യമാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചടങ്ങില്‍ മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം അധ്യക്ഷത വഹിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ യൂണിയന്‍ ഭാരവാഹികള്‍ക്കുള്ള ആദരം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം സി മായിന്‍ ഹാജി നിര്‍വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് വി കെ ഫൈസല്‍ ബാബു . സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ടി ഇസ്മായില്‍ തുടങ്ങി നെയ്ത്താക്കള്‍ ചടങ്ങില്‍പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *