Kozhikode Vision

വീട്ടുമുറ്റത്ത് ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

വീട്ടുമുറ്റത്ത് ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു

കോഴിക്കോട്: മാവൂര്‍ ചെറൂപ്പയില്‍ ഇലട്രിക്ക് സ്‌കൂട്ടര്‍ കത്തിനശിച്ചു. തച്ചിലേരി ലക്ഷ്മി നിവാസില്‍ ചിദംബരന്റെ വീട്ടില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് കത്തിനശിച്ചത്. അഞ്ച്മാസം മുന്‍പ് വാങ്ങിയ സ്‌കൂട്ടറാണ് അഗ്‌നിക്കിരയായത്. ഇന്ന് പുലര്‍ച്ചയാണ് സംഭവം നടന്നത്.

രാത്രി ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചതായിരുന്നു ഇലട്രിക്ക് സ്‌കൂട്ടര്‍. വലിയ ശബ്ദം കേട്ട് വീട്ടിലെ കുട്ടികള്‍ പുറത്തിറങ്ങി നോക്കുമ്പോഴാണ് സ്‌കൂട്ടര്‍ കത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തിയാണ് തീ അണച്ചത്. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കൂടാതെ വീടിന്റെ ജനലുകളും ചുമരും വീടിന് സണ്‍സൈഡിനോട് ചേര്‍ന്ന് സ്ഥാപിച്ച ഫൈബര്‍ ഷീറ്റുകളും കത്തി നശിച്ചിട്ടുണ്ട്. സംഭവ സമയത്ത് വീട്ടില്‍ കുട്ടികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

85,000 രൂപ കൊടുത്ത് അഞ്ച്മാസം മുന്‍പാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. ദിവസവും രാത്രിയാണ് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കുന്നത് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടുകൂടിയാണ് സ്‌കൂട്ടര്‍ ചാര്‍ജില്‍ഇട്ടിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *