കോഴിക്കോട്: മനസ്സില്‍ തെളിയുന്ന ചിത്രങ്ങളെ കടലാസിലേക്ക് പകര്‍ത്തി പലവിധ വര്‍ണ്ണങ്ങളില്‍ ചാലിച്ച് മനോഹരമായ ചിത്രങ്ങളാക്കുന്ന
ചിത്രകാരന്മാരും ചിത്രകാരികളും ഉണ്ട് അതില്‍നിന്നും ഏറെ വ്യത്യസ്തയാണ് എം.സി. ധന്യ എന്ന ചിത്രകാരി. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് ഒരു വേറിട്ട ചിത്ര പ്രദര്‍ശനം നടക്കുന്നത്.
കൂടാതെ പലവിധ വേരുകളില്‍ വര്‍ണ്ണങ്ങള്‍ കൊടുത്ത് ചിത്രങ്ങള്‍ ആക്കുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട് ധന്യ. ട്രാന്സ്ലൂ സെന്റ് ഫ്ലേക്സ്എന്ന് പേരിട്ട ചിത്ര പ്രദര്‍ശനത്തിലൂടെയാണ് ധന്യയുടെ വേറിട്ട ചിത്രരചനാ രീതി കലാ സ്നേഹികള്‍ക്ക് മുന്നില്‍ എത്തിച്ചത്. കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് ചിത്രപ്രദര്‍ശനം നടത്തുന്നത്. ഇരുപതോളം ചിത്രങ്ങളാണ് ധന്യയുടെ കലാമികവില്‍ പ്രദര്‍ശനത്തിന് എത്തിച്ചത്. കണ്മുന്നിലെ കാഴ്ചകളാണ് ഓരോ ചിത്രങ്ങളിലും തെളിഞ്ഞു വരുന്നത്. ചില ചിത്രങ്ങള്‍ക്ക് രണ്ടാഴ്ച മുതല്‍ ഒരു മാസം വരെസമയമെടുത്താണ് വരച്ചത്.
രണ്ടാമത്തെ തവണയാണ് ഇത്തരത്തിലൊരു ഏകാംഗ ചിത്രപ്രദര്‍ശനം നടത്തുന്നത്. ചിത്രകലയില്‍ ഇനിയും ഏറെ വ്യത്യസ്തത വരുത്തി കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനമാണ് ധന്യയുടെ ഇനിയുള്ള ആഗ്രഹം. എറണാകുളം നെടുമ്പാശ്ശേരി കപ്രശ്ശേരി സ്വദേശിനിയാണ് എം പി ധന്യ എന്ന ചിത്രകാരി. ഭര്‍ത്താവ് ഷിനോജുംചിത്രകാരനാണ്


