Kozhikode Vision

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിച്ച കേസ്; റിപ്പോര്‍ട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പീഡിപ്പിച്ച കേസ്; റിപ്പോര്‍ട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പീഡനത്തിനിരയായ അതിജീവിതയുടെ മൊഴി ഡോ. പ്രീതി കൃത്യമായി രേഖ പ്പെടുത്താത്തതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സിറ്റി പൊലീസ് കമ്മീഷണറോട് ആണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

ഇതുമായി ബന്ധപ്പെട്ട് അതിജീവിത കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നു അതിജീവിത കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ. ബൈജുനാഥ് മുന്‍പാകെ പറഞ്ഞു. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചില്ലെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതിജീവിത കമ്മിഷനോട് വിശദീകരിച്ചു. കഴിഞ്ഞ മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐസിയുവില്‍ വെച്ച് അറ്റന്‍ഡര്‍ ശസീന്ദ്രന്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

ഈ സംഭവത്തിലാണ് ഇപ്പോള്‍ കമ്മിഷന്‍ സിറ്റി പൊലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കൂടാതെ മെഡിക്കല്‍ കോളജ് ചുറ്റുമതില്‍ നിര്‍മാണം സംബന്ധിച്ച അഭിഭാഷക കമ്മിഷന്‍ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ കെ. ബൈജുനാഥ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് കമ്മിഷന്‍, അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *