Kozhikode Vision

900ല്‍ അധികം തൊഴില്‍ അവസരങ്ങള്‍; കോഴിക്കോട് ഡിസംബര്‍ മൂന്നാം തിയ്യതി മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു

900ല്‍ അധികം തൊഴില്‍ അവസരങ്ങള്‍; കോഴിക്കോട് ഡിസംബര്‍ മൂന്നാം തിയ്യതി മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് വച്ച് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. ഡിസംബര്‍ മൂന്നാം തിയ്യതിയാണ് 9 മണിമുതല്‍ 4 മണി വരെയാണ് സൗജന്യ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നത്. മുപ്പതില്‍പരം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എസ് എസ് എല്‍ സി യോഗ്യത ഉള്ളവര്‍ മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് വരെ 900 ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ തൊഴില്‍മേളയിലുടെ ലഭ്യമാകും. തൊഴില്‍ മേള കോഴിക്കോട് ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

തികച്ചും സൗജന്യമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നോ തൊഴില്‍സ്ഥാപനങ്ങളില്‍ നിന്നോ യാതൊരുവിധ ഫീസും ഈടാക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *