Kozhikode Vision

റോഡ് മണ്ണെടുത്ത് വീതി കുറച്ചു, ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിന്ന് പിറത്തിറക്കാന്‍ കഴിയാതായി; ദുരിതത്തിലായി ഗംഗാധരനും കുടുംബവും

റോഡ് മണ്ണെടുത്ത് വീതി കുറച്ചു, ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിന്ന് പിറത്തിറക്കാന്‍ കഴിയാതായി; ദുരിതത്തിലായി ഗംഗാധരനും കുടുംബവും

കായണ്ണ: കായണ്ണ സ്വദേശി പാടിക്കുന്ന് റോഡില്‍ കുറുപ്പന്‍ കണ്ടി ഗംഗാധരനും കുടുംബത്തിനുമാണ് ദുരിതത്തിലായത്. വീടിനു സമാപത്തുള്ള സ്ഥലം ഉടമ വീട്ടിലേക്കുളള റോഡ് മണ്ണെടുത്ത് വീതി കുറച്ചതോടെയാണ് ഓട്ടോറിക്ഷ റോഡിലേക്ക് ഇറക്കാന്‍ സാധിക്കാതെ വീട്ടു മുറ്റത്ത് കുടുങ്ങി കിടക്കന്നത്. ഇതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചതായും കുടുബം പറയുന്നു. തങ്ങളോടുള്ള വ്യക്തിവൈഗാര്യമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നും കഴിഞ്ഞ 35 വര്‍ഷമായി നടന്നു പോകുന്ന വഴിയാണ് തടസപ്പെടുത്തിയതെന്ന് സ്ഥലമുടമ ഗംഗാധരന്‍ പറയുന്നു.

ഇവിടേക്ക് ഉള്ള വഴി കഴിഞ്ഞ ദിവസം അളന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മണ്ണെടുത്തത്. ഗംഗാധരന്റ വീട്ടില്‍ മക്കളില്ലാത്ത സമയത്താണ് റോഡ് കിളച്ച് വീതി കുറച്ചത്, സംഭവത്തില്‍ വീട്ടുകാര്‍ വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ പോലീസ് സ്റ്റേഷനിലും പരാതി നല്‍കുമെന്ന്കുടുബംപറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *