Kozhikode Vision

കെമിസ്റ്റ് കാര്‍ണിവെല്‍ 2023; ആള്‍ കേരള കെമിസ്റ്റ് ആന്‍ ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു, ചടങ്ങില്‍ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്ക് തയ്യില്‍ മെഷീന്‍ വിതരണം ചെയ്തു

കെമിസ്റ്റ് കാര്‍ണിവെല്‍ 2023; ആള്‍ കേരള കെമിസ്റ്റ് ആന്‍ ഡ്രഗിസ്റ്റ്സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചു, ചടങ്ങില്‍ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്ക് തയ്യില്‍ മെഷീന്‍ വിതരണം ചെയ്തു

ബാലുശ്ശേരി: ആള്‍കേരള കെമിസ്റ്റ് ആന്‍ ഡ്രഗിസ്റ്റ്സ് അസോസിയേഷന്റെ സുവര്‍ണജൂബിലി ആഘോഷവും, കോഴിക്കോട് ജില്ല വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബസംഗമവുമാണ് കെമിസ്റ്റ് കാര്‍ണിവെല്‍ 2023 എന്ന പേരില്‍ സംഘടിപ്പിച്ചു. ബാലുശ്ശേരി ഗോകുലം കണ്‍വെന്‍ഷന്‍ സെന്റര്‍ പിഎസ് മണി നഗറില്‍ സംഘടിപ്പിച്ച പരിപാടി പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. സംസ്ഥാന പ്രസിഡന്റ് എ.എന്‍ മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സ്റ്റേറ്റ് ഡ്രഗ് കണ്‍ട്രോളര്‍ സുജിത്ത് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി. ശിവരാമന്‍ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ടി.പി കൃഷ്ണന്‍ അധ്യക്ഷനായി. ജില്ല വൈസ് പ്രസിഡന്റ് എം.കെ. സന്തോഷ് റിപ്പോര്‍ട്ടും, ജില്ല ട്രഷറര്‍ കെ.പി.സുരേന്ദ്രനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ ഷാജി .എം വര്‍ഗീസ് ഉദ്ബോധന പ്രസംഗം നടത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് എം.പി. അബ്ദുല്‍ഗഫൂര്‍ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടറി എല്‍.ആര്‍. ജയരാജ്, സംസ്ഥാന ട്രഷറര്‍ വി. അന്‍വര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലാട്ട് രഞ്ജിത്ത്, ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. രഞ്ജിത്ത്, ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.ടി. ജൈഫര്‍, പബ്ലിസിറ്റി കണ്‍വീനര്‍ സംസന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബസംഗമം സംസ്ഥാന – ജില്ലാ ഭാരാവാഹികള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

നിര്‍ധനരായ 12 കുടുംബങ്ങള്‍ക്ക് തയ്യില്‍ മിഷ്യന്‍ ചടങ്ങില്‍ വച്ച് കൈമാറി. മുതിര്‍ന്ന കച്ചവടക്കാര്‍, മുന്‍ ഭാരവഹികള്‍, വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച എകെസിഡിഎ അംഗങ്ങളുടെ മക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് മലയാളത്തിലെ പ്രശസ്ത കലാകാരന്മമാരുമാരുടെ നേതൃത്വത്തില്‍ കലാപരിപാടികളുംഅരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *