കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ 2022 വര്‍ഷത്തെ ഉത്സവത്തിന് ക്വട്ടേഷന്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. സംഭവത്തിനെതിരെ ഓഗസ്റ്റ് 17 ാം തിയ്യതി പിഷാരിക്കാവ് ദേവസ്വം ഓഫീസില്‍ ഇന്‍സ്പെക്ടറായ ജയരാജന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുകയും എക്സിക്യൂട്ടീവ് ഓഫീസര്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നും എല്ലാത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു.
ഈ അന്വേഷണറിപ്പോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷ്ണറായ പ്രതീപന്‍ എന്ന ആള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് എതിരായി നടപടിയെടുക്കാന്‍ അസിസ്റ്റന്റ് കമ്മീഷ്ണര്‍ തയ്യാറായില്ല. സംഭവത്തില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കാന്‍ മലബാര്‍ ദേവസ്വം കമ്മീഷ്ണറോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും നടപടിയെടുക്കാന്‍ വൈകുന്നതായാണ് ആരോപണം.
ക്വട്ടേന്‍ രജിസ്ട്രര്‍ പരിശോധിച്ചത് പ്രകാരം കുറഞ്ഞ തുക 12 ലക്ഷം രൂപയും കൂടിയ തുക 21 ലക്ഷവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് കേസായി പോകേണ്ട പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെതിരെ വലിയ പ്രതിഷേധമാണ്ഉയരുന്നത്


