Kozhikode Vision

കോര്‍പറേറ്റ് ബ്രാന്‍ഡുകളോട്മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം

കോര്‍പറേറ്റ് ബ്രാന്‍ഡുകളോട്മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം

കോഴിക്കോട്: കാല്‍ നൂറ്റാണ്ട് പിന്നിടുന്ന ഘട്ടത്തില്‍ ഏതൊരു കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളോടും മത്സരിക്കാനുള്ള തലത്തിലേക്ക് റബ്കോ എത്തിയതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ മെഗാ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. റബ്‌കോ ഉത്പന്നങ്ങള്‍ വിപണിയില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. ഉത്പന്നങ്ങളുടെ നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്‌കോ തുടക്കം മുതല്‍ സ്വീകരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. റബറിന്റെ വില കൂട്ടണമെന്ന് പറയുന്നതിനോടൊപ്പം തന്നെ വീടുകളില്‍ റബ്കോ ഉത്പന്നങ്ങള്‍ വാങ്ങണമെന്ന ക്യാമ്പയിനും മുന്നോട്ട് വെക്കണമെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

മേയര്‍ ഡോ. എം. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ വി.കെ.സി. മമ്മദ്കോയ വൈറ്റ്ഫീല്‍ഡ് ഡയറി എംഡി ദീപക് മോഹന്‍ദാസിന് നല്‍കി ആദ്യ വില്‍പന നടത്തി. ഡിസ്ട്രിബ്യൂഷന്‍ സമര്‍പ്പണം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. മോഹനന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. പ്രസീദ് ഏറ്റുവാങ്ങി. ജനുവരി 15 വരെ നടക്കുന്ന മേളയില്‍ റബ്‌കോയുടെ വിവിധങ്ങളായ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. റബ്‌കോയുടെ എല്ലാ ഉല്‍പ്പന്നങ്ങളും നേരിട്ട് പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് മേള കൊണ്ട് ലക്ഷ്യമിടുന്നത്. റബ്‌കോ മെത്തകള്‍, ടേബിള്‍, കട്ടില്‍, കസേര, സെറ്റി മുതലായ ഫര്‍ണീച്ചര്‍ ഉത്പന്നങ്ങള്‍, ചെരിപ്പുകള്‍, റബ്‌കോ നൂട്രീകോയുടെ വിവിധ ഉത്പന്നങ്ങള്‍, ഖാദി, ദിനേശ് തുണിത്തരങ്ങള്‍, കുടകള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്.

ചടങ്ങില്‍ റബ്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.വി. ഹരിദാസന്‍ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ്, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.കെ നാസര്‍, പി. ദിവാകരന്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. റബ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ കാരായി രാജന്‍ സ്വാഗതവും ഡയറക്ടര്‍ ടി.വി. നിര്‍മ്മലന്‍ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *