കട്ടിപ്പാറ: കട്ടിപ്പാറ ചമല്‍ പൂവന്‍ മലയില്‍ നിന്നും വാഷ് പിടികൂടി. വെളളച്ചാലിനു സമീപത്തുനിന്നാണ് വാറ്റാന്‍ പാകപ്പെടുത്തിയ 300 ലിറ്റര്‍ വാഷാണ് കണ്ടെത്തിയത്. കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റീനാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ യു.പി. മനോജ് കുമാറും സംഘവും ചേര്‍ന്നാണ് വാഷ് കണ്ടെത്തിയത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:
You can share this post!
editor


