Kozhikode Vision

സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമം; പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍മാരുടെ ജില്ല തല സംഗമം

സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമം; പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി വളണ്ടിയര്‍മാരുടെ ജില്ല തല സംഗമം

കോഴിക്കോട്: സഹജീവികള്‍ക്ക് കരുതലായി സമൂഹത്തില്‍ ഇടപെടുന്നവരുടെ സംഗമമാണ് കോഴിക്കോട് ജൂബിലി ഹാളില്‍ നിറ സാന്നിധ്യമായത്. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ ഏറ്റവും ശക്തമായ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സംഘടനയായ സുരക്ഷയുടെ ജില്ലയിലെ പ്രവര്‍ത്തകര്‍ ഒത്തു കൂടിയത്. സംഗമം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളം സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി അടുത്ത് തന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു. സാന്ത്വന പരിചരണം ചികിത്സാ രീതിയോ ഇടപെടെലോ മാത്രമല്ല ഉദ്ദേശ ലക്ഷ്യം മനോഭാവം വര്‍ധിപ്പിക്കല്‍ കൂടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സുരക്ഷ പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്കായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൗജന്യമായി നിര്‍മ്മിച്ച സുരക്ഷ ഇ കെയര്‍ സോഫ്റ്റ് വെയര്‍ കൈമാറ്റം യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. എം.കെ. ജയരാജില്‍ നിന്നും സുരക്ഷ ഉപദേശക സമിതി ചെയര്‍മാന്‍ പി. മോഹനന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. മെഡിക്കല്‍ കോളേജ് സൈക്യാട്രി അസി. പ്രൊഫസര്‍ ഡോ. എസ് മിഥുന്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, എ. പ്രദീപ് കുമാര്‍, കാനത്തില്‍ ജമീല എംഎല്‍എ, എം. മെഹബൂബ്, ജനറല്‍ കണ്‍വീനര്‍ പി. സുരേഷ് കുമാര്‍, ട്രഷറര്‍ സന്നാഫ് പാലക്കണ്ടി എന്നിവര്‍സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *