Kozhikode Vision

സുവര്‍ണ്ണം ടു കെ 24; അന്‍പത് വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷിക ആഘോഷം

സുവര്‍ണ്ണം ടു കെ 24; അന്‍പത് വ്യത്യസ്തതയാര്‍ന്ന പരിപാടികളോടെ മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷിക ആഘോഷം

മാവൂര്‍: മാവൂരിലെ അക്കാദമിക് രംഗത്ത് മികവുറ്റ പ്രവര്‍ത്തനം നടത്തി 50 വര്‍ഷം പൂര്‍ത്തിയാകുന്ന മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അമ്പതാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സുവര്‍ണ്ണം ടു കെ 24 എന്ന പേരില്‍ ഒരുക്കിയ സുവര്‍ണ്ണ ജൂബിലി ആഘോഷം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം മുമ്പില്ലാത്ത വിധം കുതിച്ചുചാട്ടത്തിന്റെ പാതയിലാണെന്ന് റിയാസ് അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെ പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികളോടും കിടപിടിക്കുന്ന വിധത്തില്‍ പൊതുവിദ്യാഭ്യാസരംഗം മാറിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ ആവിഷ്‌കരിച്ച് ഒരു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കുന്ന അന്‍പത് വിവിധങ്ങളായ പരിപാടികളുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി. വാസന്തി ഏറ്റുവാങ്ങി. അഡ്വ:പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. മിനി, പി.ടി.എ പ്രസിഡണ്ട് സുരേഷ് പുതുക്കുടി, കുന്ദമംഗലം ബ്ലോക്ക് പ്രസിഡണ്ട് അരിയില്‍ അലവി, ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *