കോഴിക്കോട്: ഇന്‍കം ടാക്‌സ് വിഷയത്തില്‍ സംശയങ്ങളും ആശങ്കകളും ദുരീകരിക്കുക എന്ന ലക്ഷ്യമിട്ടാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സംയുക്തമായി ഇന്‍കം ടാക്‌സ് വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്. കാലിക്കറ്റ് ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങ് ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ദാര്‍ജഖും സോങ്‌തെ ഐആര്‍എസ് ഉദ്ഘാടനം ചെയ്തു.
ബിസിനസുകാരെ പ്രയാസപ്പെടുത്തണമെന്ന് ഇന്‍കം ടാക്‌സ് ഉദോഗസ്ഥര്‍ക്ക് താല്‍പ്പര്യമില്ല. യഥാര്‍ത്ഥമായ കാര്യങ്ങളാണെങ്കില്‍ ഇന്‍കം ടാക്‌സ് വിഭാഗം സഹായിക്കാന്‍ മുന്നോട്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍കം ടാക്‌സ് അസി. ഡയറക്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ വി എം ജയദേവന്‍ ക്ലാസെടുത്തു. ചേംബര്‍ പ്രസിഡന്റ് വിനീഷ് വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. സിറാജ്ജുദ്ദീന്‍ ഇല്ലത്തൊടി, റഫി പി ദേവസി, വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, ഡോ.കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, സൂര്യ നാരായണന്‍, ടി.എന്‍. സുജിത്ത് കുമാര്‍, വിശോഭ് പനങ്ങാട് തുടങ്ങിയവര്‍ സന്നിഹിതരായി.


