കോഴിക്കോട്: കോഴിക്കോട് നഗരം കേന്ദീകരിച്ച് രുപീകൃതമായ മതസൗഹൃദ വേദി – മലബാര്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഹാര്‍മണിക്ക് വര്‍ണ്ണാഭമായ തുടക്കം അതിഥികള്‍ പ്രാവ് പറത്തിയും ബലൂണ്‍ വിണ്ണിലേക്ക് ഉയര്‍ത്തിയുമാണ് സംഘടനയുടെ സന്ദേശം പ്രകടമാക്കിയത്. മിഷിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള നിര്‍വ്വഹിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ജാഗ്രതയുള്ള ജനതക്കാണ് നിയമങ്ങളെക്കാള്‍ കരുത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മിഷ് ചെയര്മാന് പി.വി. ചന്ദ്രന് ചടങ്ങിന് അധ്യക്ഷനായി. അബ്ദുസ്സമദ് സമദാനി എംപി മുഖ്യ പ്രഭാഷണം നടത്തി. മിഷിന്റെ ലോഗോ
മിഷ് വൈസ് ചെയര്മാന് എംപി അഹമ്മദ് പ്രകാശനം ചെയ്തു. മേയര്‍ ബീനാ ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോക്യൂമെന്ററി പ്രകാശനം തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. സാമൂതിരി രാജാവിന്റെ സന്ദേശം കൃഷ്ണന് ഉണ്ണി രാജ വായിച്ചു. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, സഫാദര് ഡോ. ജെയിംസ്, സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വി, ആക്ടിംഗ് ഖാസി സഫീര്‍ സഖാഫി, പി.കെ. അഹമ്മദ്, ഡോ.കെ. മൊയ്തു, സി.ഇ. ചാക്കുണ്ണി, ആര്. ജയന്ത് കുമാര്‍, മുസ്തഫ മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായി. വിദ്യ കേന്ദ്രം സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ മത സൗഹാര്‍ദ്ദ സ്കിറ്റും അപക്സ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തീം സോങ്ങുംഅവതരിപ്പിച്ചു.


