Kozhikode Vision

17 വര്‍ഷമായി അറ്റകുറ്റപ്പണി നടക്കാതെ റോഡ്; മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് ശോചനീയാവസ്ഥയില്‍ ഏകദിന ഉപവാസ സമരവുമായി ആക്ഷന്‍ കമ്മിറ്റി

17 വര്‍ഷമായി അറ്റകുറ്റപ്പണി നടക്കാതെ റോഡ്; മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് ശോചനീയാവസ്ഥയില്‍ ഏകദിന ഉപവാസ സമരവുമായി ആക്ഷന്‍ കമ്മിറ്റി

മാവൂര്‍: മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. 17 വര്‍ഷത്തോളമായി അറ്റകുറ്റപ്പണി പോലും നടത്താതെ തകര്‍ന്ന് സാഹചര്യത്തിലാണ് ഉപവാസ സമരത്തിലേക്ക് കടന്നത്. മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. കാല്‍ നടയാത്ര പോലും ദുഷ്‌ക്കരമായ വിധത്തില്‍ റോഡ് തകര്‍ന്നിട്ടും പരിഹാരം കാണാന്‍ നടപടിയില്ലാത്തതാണ് മൂന്നാം ഘട്ട സമര പ്രഖ്യാപനമെന്ന നിലയില്‍ ഉപവാസമരവുമായി ആക്ഷന്‍ കമ്മറ്റി രംഗത്തിറങ്ങിയത്. മാവൂര്‍ അങ്ങാടിയില്‍ നടന്നഉപവാസ സമരം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗിരീഷ് പെരുവയല്‍ ഉദ്ഘാടനം ചെയ്തു.

സമരസമിതി ചെയര്‍മാന്‍ എന്‍. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ടി. ഖാദര്‍, ഗ്രാമപഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണന്‍, കെ. ഉസ്മാന്‍, പി. ഭാസ്‌കരന്‍ നായര്‍, സുരേഷ്, മണ്‍സൂര്‍ മണ്ണില്‍, കെ.പി. രാജശേഖരന്‍, യു.കെ. ഷെരീഫ്, സജീവന്‍ കച്ചേരിക്കുന്ന്, എന്‍.എം. ഹംസ മാസ്റ്റര്‍, പി.ടി. ബഷീര്‍, അസീസ് തെങ്ങിലക്കടവ്, ബിനീഷ് തൂവക്കാട്, കുഞ്ഞാലി കടോടി, കെ.വി. നസ്മുദ്ദീന്‍, എം.എല്‍.സി. മുഹമ്മദ്, മുനീര്‍ കുതിരാടം, അബൂബക്കര്‍ മാസ്റ്റര്‍, പി. വിജയന്‍, മുഹമ്മദ് പെരിക്കകോട്ട് തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *