Kozhikode Vision

മികച്ച കര്‍ഷകനായ പടിഞ്ഞാറേയില്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ കോട്ടോല്‍ താഴം പാഠശേഖരത്ത് നെല്‍വിത്തിറക്കി

മികച്ച കര്‍ഷകനായ പടിഞ്ഞാറേയില്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ കോട്ടോല്‍ താഴം പാഠശേഖരത്ത് നെല്‍വിത്തിറക്കി

കുരവട്ടൂര്‍: കുരവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നടമ്മല്‍ പ്രദേശത്ത് കോട്ടോല്‍ താഴം പാഠശേഖരത്താണ് ഇത്തവണ പുഞ്ച കൃഷിയ്ക്കായി നെല്‍ വിത്ത് വിതച്ചത്. പഞ്ചായത്തിലെ ഒമ്പത് പത്ത് പതിനൊന്ന് വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന 25 എക്കറില്‍ മൂന്ന് എക്കറിലധികം സ്ഥലത്താണ് നിലവില്‍ കൃഷി ഇറക്കിയിയിരിക്കുന്നത്. പ്രദേശത്തെ നെല്‍കൃഷി രംഗത്തെ മികച്ച കര്‍ഷകനായ പടിഞ്ഞാറേയില്‍ അബൂബക്കറിന്റെ നേതൃത്വത്തിലാണ് വിത്തിറക്കിയത്. വര്‍ഷങ്ങളായി പ്രദേശത്ത് നെല്‍കൃഷി കൂടാതെ വെണ്ട, ചേന ചേമ്പ്, വെളളരി ഉള്‍പ്പെടെ നിരവധി കൃഷികള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നുണ്ട്. സഹായത്തിനായി കര്‍ഷകരായ അശോകനും രാരുക്കുട്ടിയും ഒപ്പമുണ്ട്. ഇത്തവണം 115 ദിവസം കൊണ്ട് കൊയ്തെടുക്കാവുന്ന അത്യുല്‍പാദന ശേഷിയുള്ള, ബ്ലാക്ക് റൈസ്, ജ്യോതി ഇനത്തില്‍പ്പെട്ട വിത്താണ് മൂന്നേക്കറില്‍ ഇറക്കിയത്. വിത്തിടല്‍ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരിത എം കൃഷി ഓഫീസര്‍ രമ്യ എം എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

പാകപ്പെടുത്തിയ വയലില്‍ വിത്ത് എറിഞ്ഞതോടെ ഇനി അവ മുള പൊട്ടി നാമ്പുകള്‍ വളര്‍ന്ന് ഇലകള്‍ നിറയുകയും പൂവിടുകയും അതില്‍ കതിര്‍ നിറയുകയും ചെയ്യും. വിളവെത്തി നൂറുമേനി കൊയ്യുമ്പോള്‍ ആണ് ഇവിടെ ഉല്‍സവ പ്രതീതി ഉണ്ടാകുന്നത്. കൃഷിരീതിയില്‍ മാതൃക സൃഷ്ടിക്കുകയാണ് ഇപ്പോള്‍ കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത്. ചടങ്ങില്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സ്നീഷ്മ, വാര്‍ഡ് മെമ്പര്‍മാരായ ബീവി ടീച്ചര്‍, സുര്‍ജിത്ത്, തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *