Kozhikode Vision

വടകര താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണം; 18 ഓളം പ്രമേയങ്ങള്‍ പാസ്സാക്കി കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

വടകര താലൂക്ക് ഓഫീസിന് പുതിയ കെട്ടിടം അനുവദിക്കണം; 18 ഓളം പ്രമേയങ്ങള്‍ പാസ്സാക്കി കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം സംഘടിപ്പിച്ചു

വടകര: കേരള എന്‍.ജി.ഒ യൂണിയന്‍ വടകര ഏരിയാ സമ്മേളനം വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. രാവിലെ പതാക ഉയര്‍ത്തലോടെ തുടങ്ങിയ സമ്മേളനം സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്യുകയും സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. വടകര താലൂക്ക് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് അപര്യാപ്തമായ ഒരു കെട്ടിടത്തിലാണ്. ഇത് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ അസൗകര്യങ്ങള്‍ നൃഷ്ടിക്കുന്നുണ്ട്. നിലവിലെ കെട്ടിടത്തില്‍ നിന്ന് സൗകര്യ പ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് താലൂക്ക് ഓഫിസ് മാറ്റണം എന്നും താലുക്ക് ഓഫിസിന് ഉടനടി സ്വന്തം കെട്ടിടം അനുവദിക്കണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തില്‍ പ്രസിഡണ്ട് വിജിത്ത് വി.കെ അധ്യക്ഷത വഹിച്ചു. സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേല്‍ 11പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേന്ദ്ര അവഗണനക്കെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറാക്കുക, പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ പുനസ്ഥാപിക്കുക, സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ തിരുത്തുക എന്നീ പ്രമേയങ്ങള്‍ ഉള്‍പ്പെടെ 18 പ്രമേയങ്ങള്‍ സമ്മേളനം പാസ്സാക്കി. വടകര ഏരിയയിലെ 9 യൂണിറ്റു കളില്‍ നിന്നായി ആയിരത്തിലേറെ ജീവനക്കാര്‍ സമ്മേളനത്തില്‍പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *