കുന്ദമംഗലം: സംസ്ഥാന എയിഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓയിസ്‌ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കുന്ദമംഗലത്ത് മെഡിക്കല്‍ ക്യാമ്പ് നടത്തി. ഐ ഐ എം ന് സമീപത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കാണ് ക്യാമ്പ് നടത്തിയത്. ഗ്രാമ പഞ്ചായത്ത് അംഗം ജസീല ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ വി അമിജേഷ് അധ്യക്ഷത വഹിച്ചു. എം എം ഉണ്ണികൃഷ്ണന്‍, കെ പി ആവണി കൃഷ്ണ, ബഷീര്‍ പടാളിയില്‍, പി രമ പ്രസംഗിച്ചു. മുക്കം ഏരിയ കോഡിനേറ്റര്‍ എം എം ഉണ്ണികൃഷ്ണന്‍ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ടി ബി , എയിഡ്‌സ് , മലേറിയ, ലെപ്രസി മുതലായവയുടെ പരിശോധനയും ലൈംഗീക രോഗ നിര്‍ണ്ണയവും നടന്നു.


