കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്‌സ് സ്‌കൂളില്‍ സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചു. സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥികളിലെത്തുന്നത് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഫലപ്രദമായി തടയും. പോലീസ്, എക്‌സൈസ്, രക്ഷിതാക്കള്‍, രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, വ്യാപാരികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. രൂപീകരണ യോഗം കുന്നമംഗലം പ്രിന്‍സിപ്പല്‍ എസ് ഐ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ജസീല ബഷീര്‍ ആമുഖപ്രസംഗം നടത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷഫീഖ്, ജനമൈത്രി ബീറ്റ് ഓഫീസര്‍ സജിത്ത് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ പി അബ്ദുല്‍ നാസര്‍ സ്വാഗതവും ഹബീബ് എം എം നന്ദിയും പറഞ്ഞു


