കോഴിക്കോട് : ഓട്ടോമൊബൈല്‍ റിപ്പയറിംഗ് മേഖലയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും മുഴുവന്‍ ആളുകളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും, ഐക്യത്തിനും വേിണ്ടിയാണ് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്‌സ് കേരള എന്ന സംഘടന രൂപീകരിച്ചത്. സംഘടനയുടെ മീഞ്ചന്ത യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗവും 2023- 26 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പും നടത്തി. അരക്കിണറില്‍ വെച്ച നടന്ന പരിപാടി എ എ ഡബ്ല്യൂ കെ സംസ്താന ജോയന്റ്‌സെക്രട്ടറി മുഹമ്മദ് ഷാ ഉദ്ഘാടനം ചെയ്ത്.
ജാതിമത രാഷ്ട്രീയ ചിന്താഗതികള്‍ക്കതീതമായി ഒറ്റക്കെട്ടായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യം, ക്ഷേമം, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ധനസഹായം, തൊഴില്‍പരിശീലനം സാങ്കേതിക വിദ്യാഭ്യാസം, കലാ-സാംസ്‌ക്കാരികം എന്നീ കാര്യങ്ങളില്‍ വളരെ മുന്നിരയിലാണ് മീഞ്ചന്ത യൂണിറ്റ്. കൂടാതെ അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍, വെല്‍ഫെയര്‍ ഇന്‍ഷൂറന്‍സ് അപകടമരണം സ്വാഭാവിക മരണം എന്നിവയ്ക്ക് കിട്ടാവുന്ന സഹായങ്ങലും സംഘടന നല്‍കി വരുന്നുണ്ട്. ചടങ്ങില്‍ യുണിറ്റ് പ്രസിഡണ്ട് ആനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സംഘടനയുടെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ആനന്ദന്‍, വൈ: പ്രസിഡണ്ട് അശ്‌റഫ് സെക്രട്ടറി സര്‍ജാസ് ജോ: സെക്രട്ടറി. ആകാശ് ട്രഷറര്‍ വേണു എന്നവരെയും തെരെഞ്ഞെടുത്തു


