Kozhikode Vision

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു

കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടം തുടര്‍ക്കഥയാകുന്നു

ഒമിനി കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാനപാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. വെള്ളിയാഴ്ച രാവിലെ അമരാപുരിയിലുണ്ടായ അപകടത്തില്‍ മിനി കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. അതിശക്തമായ മഴയ്ക്ക് പിന്നാലെയായിരുന്നു അപകടം. ഒരു മാസത്തിനിടെ 12 അപകടങ്ങളാണ് ഈ ഭാഗങ്ങളിലുണ്ടായത്. കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാത വീതികൂട്ടി നവീകരിച്ചതോടെ ഈ ഭാഗങ്ങളില്‍ അപകടം നിത്യസംഭവമാകുകയാണ്. ബാലുശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഒമിനി കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഒമിനി ടിപ്പര്‍ ലോറിയില്‍ ഇടിച്ചാണ് നിന്നത്. ്അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും ഒമിനി വാനിന്റെ മുന്‍വശം ഭാഗികമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയുണ്ടായ അതിശക്തമായ മഴയ്ക്ക് പിന്നാലെയാണ് അപകടം സംഭവിക്കുന്നത്. അമിതവേഗതയാകാം അപകടത്തിന് കാരണമെന്നാണ് പോലീസ് വിലയിരുത്തുന്നത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഏറെ നേരം ഗതാഗതതടസ്സവും നേരിട്ടു. പോലീസെത്തി വാഹനങ്ങള്‍ നീക്കം ചെയ്തതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിച്ചത്. അതേസമയം കൊയിലാണ്ടി -താമരശ്ശേരി സംസ്ഥാന പാത വീതികൂട്ടി നവീകരിച്ചതോടെ ഈ ഭാഗങ്ങളില്‍ അപകടം നിത്യസംഭവമാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 12 അപകടങ്ങളാണ് ഈ ഭാഗങ്ങളിലുണ്ടായത്. നവീകരിച്ച റോഡില്‍ സിഗ്‌നലുകളോ ഡിവൈഡറുകളോ സ്ഥാപിച്ചിട്ടിട്ടില്ല. സ്പീഡ് ബ്രേക്കുകള്‍ അടിയന്തരമായി തന്നെ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം. വേഗത നിയന്ത്രിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ ഈ മഴക്കാലത്ത് അപകടങ്ങള്‍ നിത്യസംഭവമാകുമെന്നാണ് നാട്ടുാകര്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *