Kozhikode Vision

സിദ്ദിഖിന്റെ കൊലപാതക കേസ്; നടക്കാവ് പൊലീസ് അന്വേഷിക്കും

സിദ്ദിഖിന്റെ കൊലപാതക കേസ്; നടക്കാവ് പൊലീസ് അന്വേഷിക്കും

അഞ്ച് ദിവസം വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യം

കോഴിക്കോട്: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ശനിയാഴ്ച. അഞ്ച് ദിവസം വീണ്ടും കസ്റ്റഡിയില്‍ വേണമെന്നാണ് നടക്കാവ് പൊലീസിന്റെ ആവശ്യം. എന്നാല്‍ ഇത് നിയമവിരുദ്ധവും സുപ്രിംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധവുമാണ് എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ തീരുമാനം ശനിയാഴ്ച ഉണ്ട3ാകും നടക്കാവ് പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് അഞ്ച് ദിവസം വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭാഗം. ഇത് നിയമവിരുദ്ധവും സുപ്രിംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധവുമാണ് എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ഒരു തവണ കസ്റ്റഡിയില്‍ നല്‍കിയതിനാല്‍ വീണ്ടും അതേ ആവശ്യം ഉന്നയിക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു. ഇന്ന് കേസ് പരിഗണിച്ച കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-ഏഴ് വിധി പറയാന്‍ നാളേക്ക് മാറ്റിവയ്ക്കുകയായിരുന്നു. പ്രതികളെ നാളെയും കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ മാസം 19നാണ് സിദ്ദിഖിനെ ഹോട്ടല്‍ ജീവനക്കാരന്‍ ഷിബിലി, സുഹൃത്ത് ഫര്‍ഹാന, വലപ്പുഴ സ്വദേശി ആഷിക് എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. മൃതദേഹം ഇലക്ട്രിക് ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് മൂന്ന് ഭാഗങ്ങളായി മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി അഗളിയില്‍ ചുരത്തില്‍ ഉപേക്ഷിച്ചത്. തിരൂര്‍ ഡിവൈഎസ്പി കെ എം ബിജു, ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതികള്‍ ദിവസങ്ങള്‍ക്കകം പിടിയിലാവുകയായിരുനു

Related Articles

Leave a Reply

Your email address will not be published. Required fields are marked *