Kozhikode Vision

ഐസിയു പീഡന കേസ്പ്രതി എം എം ശശീന്ദ്രനെതിരെ പിരിച്ചു വിട്ടേക്കും

ഐസിയു പീഡന കേസ്പ്രതി എം എം ശശീന്ദ്രനെതിരെ പിരിച്ചു വിട്ടേക്കും

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ യുവതി പീഡനത്തിനരിയായ സംഭവത്തില്‍ പ്രതിയായ എം.എം. ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കുമെന്നാണ് വിവരം. അതിജീവിതയുടെ പരാതി സംബന്ധിച്ച് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശശീന്ദ്രന്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. ഇതിനു പിന്നാലെയാണ് ഇയാളെ പിരിച്ചുവിട്ടേക്കുമെന്നുള്ള വിവരം ഇപ്പോള്‍ പുറത്തു വരുന്നത്. മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൈറോയിഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ നിരീക്ഷണത്തിലായിരുന്ന അതിജീവിതയെ അറ്റന്‍ഡറായിരുന്ന ശശീന്ദ്രന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെയാണ് നിയോഗിച്ചിരുന്നത്. ശശീന്ദ്രനെതിരെയും മൊഴിമാറ്റാന്‍ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാര്‍ക്ക് എതിരെയും പൊലീസ് നേരത്തേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനിടെ അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്‌ക്കെതിരെ അതിജീവിത പരാതി നല്‍കിയിരുന്നു. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമായിരുന്നു അതിജീവിതയുടെപരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *