കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക്തല പരിപാടികളുടെ ഭാഗമായി ബാലുശ്ശേരി മേഖലാതല സെമിനാര്‍ സംഘടിപ്പിച്ചു. ഗ്രീന്‍ റീന ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കേന്ദ്രം പ്രത്യേക നിയമനടപടികള്‍ കൊണ്ടുവരികയാണെന്നും പ്രത്യേക സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പ്രസംഗ പ്രബന്ധ മത്സര വിജയികള്‍ക്ക് കൊയിലാണ്ടി താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ഉള്ളൂര്‍ ദാസന്‍ സമ്മാനവിതരണം നിര്‍വഹിച്ചു. റീജിനല്‍ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സി.കെ. രാഘവന്‍ അധ്യക്ഷനായി. സ്വാഗതസംഘം കണ്‍വീനര്‍ ഇ.കെ. ഗിരിധരന്‍, സുധീഷ്, ഹരീഷ് നന്ദനം, ഗീതാനന്ദന്‍, സുമേഷ്, ഇ.കെ. വിജയന്‍, സന്തോഷ് കുറുമ്പയില്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


