Kozhikode Vision

അമിത ഭാരം കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍കള്‍ക്കെതിരെ നടപടി; പരിശോധനയ്ക്കെതിരെ ടിപ്പര്‍ ലോറി ജീവനക്കാരുടെയും ഉടമകളുടേയും പ്രതിഷേധം ശക്തം

അമിത ഭാരം കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍കള്‍ക്കെതിരെ നടപടി; പരിശോധനയ്ക്കെതിരെ ടിപ്പര്‍ ലോറി ജീവനക്കാരുടെയും ഉടമകളുടേയും പ്രതിഷേധം ശക്തം

എടവണ്ണ: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ അമിത ഭാരം കയറ്റിവരുന്ന ടിപ്പര്‍ ലോറികള്‍കള്‍ക്ക് എതിരെ മോട്ടോര്‍ വാഹന വകുപ്പും ജിയോളജി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനക്കെതിരെയാണ് ടിപ്പര്‍ തൊഴിലാളികളും ഉടമകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. സംസ്ഥാന പാതയിലെ ഗോതമ്പ് റോഡില്‍ നടത്തിയ പരിശോധനയിലാണ് അമിതഭാരം കയറ്റിവന്ന ലോറി പിടികൂടിയത്. മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ സ്വകാര്യ വേ ബ്രിഡ്ജില്‍ കൊണ്ടുവന്ന് നടത്തിയ പരിശോധനയില്‍ അമിത ഭാരം കണ്ടെത്തുകയും ഫൈന്‍ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും ജിയോളജി വകുപ്പും ശ്രമിച്ചാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്. ക്രഷറുകളില്‍ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പാക്കാതെ അമിത ഭാരം കയറ്റി വരുന്ന ടിപ്പര്‍ ജീവനക്കാരില്‍ നിന്നും ഉടമകളില്‍ നിന്നുമായി വാന്‍തോതില്‍ പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ടിപ്പര്‍ തൊഴിലാളികളും ഉടമകളും പറയുന്നു.

മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ വേ ബ്രിഡ്ജില്‍ ഭാരം അളന്ന് തിട്ടപ്പെടുത്തി മോട്ടോര്‍ വാഹനവകുപ് ഉദ്യോഗസ്ഥര്‍ മുപ്പത്തി അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ അന്‍പത് കിലോ മാത്രം തൂക്കാന്‍ പറ്റുന്ന വേ ബ്രിഡ്ജില്‍ അതിലും കൂടുതല്‍ ഭാരം കാണിച്ചത് ചോദ്യം ചെയ്ത ടിപ്പര്‍ ലോറി ഉടമകളോട് 20 കിലോമീറ്റര്‍ അകലെയുള്ള കുന്ദമംഗലത്തെ വേ ബ്രിഡ്ജില്‍ ലോറി എത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. ഇത്ര ദൂരം സഞ്ചരിക്കുന്നത് വഴി ലോറി ഉടമകള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നതാണെന്നും ക്രഷറുകളില്‍ വേ ബ്രിഡ്ജ് സ്ഥാപിക്കാത്തതാണ് അമിത ഭാരം കയറ്റാന്‍ കാരണമെന്നും ടിപ്പര്‍ ലോറി ഉടമകള്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ടിപ്പര്‍ ജീവനക്കാര്‍ എത്തി പ്രതിഷേധം ശക്തമാക്കിയതോടെ മുക്കം പോലീസ് സ്ഥലത്തെത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ലോറി സ്റ്റേഷനിലേയ്ക്ക് മാറ്റുകയും ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയാല്‍ പ്രതിഷേധക്കാര്‍ക്ക് എതിരെ കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു.അസിസ്റ്റന്റ് ജിയോളജിസ്റ്റ് രേഷ്മ ,എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനനടന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *