Kozhikode Vision

ബേപ്പൂര്‍ മണ്ഡലത്തില്‍ നവംബര്‍ 26ന്; നവകേരള സദസ്സിനായി നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയം ഒരുങ്ങുന്നു, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കും

ബേപ്പൂര്‍ മണ്ഡലത്തില്‍ നവംബര്‍ 26ന്; നവകേരള സദസ്സിനായി നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയം ഒരുങ്ങുന്നു, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കും

ബേപ്പൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബേപ്പൂര്‍ മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 26ന് വൈകീട്ട് ആറ് മണിക്ക് ബേപ്പൂര്‍ നല്ലൂര്‍ ഇ.കെ. നായനാര്‍ മിനി സ്റ്റേഡിയത്തില്‍ നടക്കും. സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും, സമൂഹത്തിന്റെ ചിന്താഗതികള്‍ നേരിട്ടറിയുന്നതിനുമാണ് പര്യടനം. മണ്ഡല സദസില്‍ പതിനയ്യായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നും സംഘാടകസമിതി വൈസ് ചെയര്‍മാന്‍ ടി. രാധാഗോപി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ബേപ്പൂര്‍ മണ്ഡലത്തിലെ പ്രഭാത യോഗം കോഴിക്കോട് ട്രൈപെന്‍ഡ ഹോട്ടലില്‍ നടക്കും. പ്രഭാത സദസുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ-യുവജന-വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

നവകേരള സദസിനെത്തുന്നവരില്‍ നിന്നും പരാതി സ്വീകരിക്കാന്‍ വേദിക്ക് സമീപം പത്ത് കൗണ്ടറുകള്‍ വീതം സജീകരിക്കും. സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാന്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. നവകേരള സദസിന്റെ പ്രചരണാര്‍ത്ഥം മണ്ഡലത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 14 ന് നടന്ന മിനി മാരത്തോണോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ഫറോക്ക് പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ സംഘാടകസമിതി വൈസ് ചെയര്‍മാന്‍മാരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചര്‍, മുരളി മുണ്ടേങ്ങാട്ട്, പ്രകാശ് കറുത്തേടത്ത്, നോഡല്‍ ഓഫീസര്‍ വ കെ ഹാഷിം എന്നിവരുംപങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *