കോഴിക്കോട്: പുതിയറ ബിഇഎം യു പി സ്കൂളില്‍ കുട്ടികളുടെ ഹരിത സഭ രൂപീകരിച്ചു. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്കരണബോധവും ശുചിത്വ സംസ്കാരവും ഉണ്ടാകുന്നതിനു വേണ്ടിയാണു മാലിന്യ മുക്തം നവ കേരളം പദ്ധതിയുടെ ഭാഗമായി ഹരിത സഭ സംഘടിപ്പിച്ചത്. പരിപാടി പ്രധാനാധ്യാപകന് ജെയിംസ്.പി.എല്‍ ഉദ്ഘാടനം ചെയ്തു.
പുതു തലമുറകളില്‍ മാലിന്യ നിര്‍മാര്‍ജനത്തെ കുറിച്ച് അവബോധം കൊണ്ട് വരാനും മാലിന്യമുക്തം നവകേരളത്തിന് പുതിയ ആശയങ്ങള്‍ സംഭാവന ചെയ്യാനും വേണ്ടി കോഴിക്കോട് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശത്തോട് കൂടിയാണ് ഹരിത സഭ രൂപീകരിച്ചത്. ഹരിത സഭയിലേക്ക് തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ അതത് പ്രദേശത്തെ മാലിന്യം കൃത്യമായി സംസ്കരിക്കാത്തത്, മാലിന്യ കൂനകള്‍ മാലിന്യം കത്തിക്കുന്നത്, വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മുതലായവ കണ്ടെത്തി കോര്‍പ്പറേഷനില്‍ സ്കൂള്‍ മുഖേന റിപ്പോര്‍ട്ട് നല്‍കും.
ഹരിത സഭ പ്രധാനാധ്യാപകന് ജെയിംസ്.പി.എല്‍ ഉദ്ഘാടനം ചെയ്തു. ഹരിത സഭ അധ്യാപക കോര്‍ഡിനേറ്റര്‍ ഷജീര്‍ ഖാന്, നല്ല പാഠം കോര്‍ഡിനേറ്റര്‍ അനിതാ റോസ്, അധ്യാപകരായ ഷര്‍മ്മിള ഡെന്നീസ്, ആന്‍സി ചീരന്‍ ,സൂസന് ആഗ്നസ് , സജ്ന സന്തോഷ്, വിദ്യാര്‍ത്ഥി കോര്‍ഡിനേറ്റര്‍ ക്രിസ്റ്റീന ഹെന്‍ട്രി , അസി: കോര്‍ഡിനേറ്റര്‍ ഇഷ ഇര്ഷല് എന്നിവര്‍ ആശംസകള്അറിയിച്ചു


