Kozhikode Vision

യുഡിഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റം വിചാരണ സദസ്സിനൊരുങ്ങി യുഡിഎഫ്

യുഡിഎഫ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റം വിചാരണ സദസ്സിനൊരുങ്ങി യുഡിഎഫ്

ബാലുശ്ശേരി: ബാലുശ്ശേരി യുഡിഎഫ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. കെപിസിസി മെമ്പര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ നേതൃത്വത്തില്‍ നടത്താന്‍ ഒരുങ്ങുന്ന കുറ്റം വിചാരണ സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനു വേണ്ടിയാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നവ കേരള സദസ്സിന് കേരളത്തില്‍ എമ്പാടും കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. ബാലുശ്ശേരിയിലെ അറപ്പീടിക ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ കെപിസിസി മെമ്പര്‍ രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രധാന പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു കണ്‍വീനര്‍ നിസാര്‍ ചേലേരി, കെപിസിസി അംഗം കെ എം ഉമര്‍ മുസ്ലിം ലീഗ് നിയോജകമണ്ഡലം ഭാരവാഹികള്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹികള്‍ മഹിളാ ലീഗ്, മഹിള കോണ്‍ഗ്രസ് തുടങ്ങിയ സംഘടന പ്രതിനിധികളും കണ്‍വെന്‍ഷനില്‍പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *