നടക്കാവ്: രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ബിജെപി നടക്കാവ് മണ്ഡലം കമ്മിറ്റി വണ്ടിപ്പേട്ട കണ്‍സ്യൂമര്‍ ഫെഡ് ത്രിവേണിക്ക് മുന്നില്‍ പിണറായി സര്‍ക്കാറിനെ ജനകീയ വിചാരണ നടത്തി. ജില്ല സെക്രട്ടറിയും കൗണ്‍സിലറുമായ ടി. രനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പ്രയാസപ്പെട്ടിട്ടും പൊതു വിപണിയില്‍ ഇടപെടാത്തെ സര്‍ക്കാര്‍ മൂക സാക്ഷിയെ പോലെ നോക്കി നില്‍ക്കുകയാണന്ന് അദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയെ കൊന്നത് പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെയും പിണറായി സര്‍ക്കാര്‍ മുക്കി കൊല്ലുക്കുകയാണെന്ന് ആദേഹം ആരോപിച്ചു. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ടി.എം. അനില്‍ കുമാര്‍ മുഖ്യപ്രഭാഷണവും, മണ്ഡലം വൈസ് പ്രസിഡണ്ട് എം. ജഗനാഥന്‍ സമാപന പ്രസംഗവും നടത്തി. കൗണ്‍സിലര്‍മാരായ എന്‍. ശിവപ്രസാദ്, സി.എസ്. സത്യഭാമ, മത്സ്യ സെല്‍ ജില്ല കണ്‍വീനര്‍ പി.കെ. ഗണേശന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രവീണ്‍ തളിയില്‍ , എന്‍.പി. പ്രകാശന്‍ , സെക്രട്ടറി മധു കാട്ടുവയല്‍, മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍, തുടങ്ങിയവര്‍സംസാരിച്ചു


