അത്തോളി: നിലവില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏക മതേതര പാര്‍ട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി രാമന്‍. അത്തോളി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗില്‍ ചേര്‍ന്ന ദലിത് കുടുംബങ്ങള്‍ക്കുള്ള സ്വീകരണവും അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി, പിണറായി സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് ദുരിതപൂര്‍ണമായി ജീവിതമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നതെന്നും എല്ലാ മേഖലയിലും ഈ സര്‍ക്കാറുകള്‍ക്കെതിരെയുള്ള ശക്തമായി വികാരം അണപൊട്ടികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നോക്ക വിഭാഗങ്ങളെ ചേര്‍ത്തു പിടിക്കാന്‍ എന്നും അവര്‍ കൂടെയുണ്ടാകുമെന്ന് തെളിയിച്ചിട്ടുണ്ട്. മാനവികതയും സാഹോദര്യവും ഊട്ടി ഉറപ്പിച്ച് ഇല്ലായ്മയും പോരായ്മയും അനുഭവിക്കുന്ന ജനവിഭാഗത്തിന് ആശ്വാസമാകുന്ന രൂപത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏറ്റെടുത്ത് മുന്നോട്ടു പോകുന്ന ഏക രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് അടിവരയിട്ടു പറയാന്‍ കഴിയുമെന്നും യു.സി രാമന്‍ പറഞ്ഞു. ആയതിനാലാണ് മറ്റിതര പാര്‍ട്ടികളില്‍ നിന്നും മുസ്ലിം ലീഗ് വേറിട്ടു നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി, പിണറായി സര്‍ക്കാറുകള്‍ ജനങ്ങള്‍ക്ക് ദുരിതപൂര്‍ണമായി ജീവിതമാണ് സമ്മാനിച്ചു കൊണ്ടിരിക്കുന്നതെന്നും എല്ലാ മേഖലയിലും ഈ സര്‍ക്കാറുകള്‍ക്കെതിരെയുള്ള ശക്തമായി വികാരം അണപൊട്ടികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.സി ഉമ്മര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗില്‍ ചേര്‍ന്ന ഇ.എം. രാഘവന്‍, ഭാര്യ രാധ കുടുംബാംഗങ്ങള്‍ എന്നിവരെ യു.സി. രാമന്‍ മെമ്പര്‍ഷിപ്പും ഹരിത പതാകയും നല്‍കി സ്വീകരിക്കുകയും ചെയ്തു.
ചടങ്ങില്‍ സ്‌കൂള്‍ കായികമേളയില്‍ ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന തലത്തില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ മുഹമ്മദ് സഫ് വാന്‍ ആര്യാടത്തിനെ ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തു. ജില്ലാതല ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ ബ്രോണ്‍സ് മെഡല്‍ നേടിയ അയന എസ്. സതീഷിനെ മണ്ഡലം ലീഗ് പ്രസിഡന്റ് സാജിദ് കോരോത്ത് ഉപഹാരം നല്‍കി അനുമോദിച്ചു. യു.സി. രാമനെ എം.സി. ഉമ്മര്‍ ഷാള്‍ അണിയിച്ചു ആദരിച്ചു. മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് എ.പി. അബ്ദു റഹിമാന്‍, ദലിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. സുരേഷ് ബാബു, ജില്ലാ സെക്രട്ടറി വിനോദ് പൂനത്ത്, യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ ടി.പി. അബ്ദുല്‍ ഹമീദ്, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ എ.എം. സരിത, തുടങ്ങിയവര്‍സംസാരിച്ചു


