കോഴിക്കോട്: പടനിലത്ത് സ്ലാബ് താഴ്ന്നത് പരിഭ്രാന്തി പരത്തി. ദേശീയപാതയോരത്തെ സ്വകാര്യകെട്ടിടത്തിന് മുന്നിലെ സ്ലാബാണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. ഈ സമയം തിരക്ക് കുറവായതിനാല്‍ ആളപായമൊന്നും ഉണ്ടായില്ല.
സ്ലാബ് ഇടിഞ്ഞതോടെ ഇവിടെ നിര്‍ത്തിയിട്ട ബൈക്കും സമീപത്തുണ്ടായിരുന്ന രണ്ട് കസേരകളും മേശയും താഴേക്കുപതിച്ചു. കെട്ടിടത്തിനു മുന്നില്‍ ഗര്‍ത്തം രൂപപ്പെട്ടതോടെ ഭൂമി താഴ്ന്നുവെന്ന് പ്രദേശമാകെ പ്രചരിച്ചു. പിന്നീടാണ് കെട്ടിടത്തിനു മുന്നിലെ കുഴിയുടെ കെട്ട് തള്ളി സ്ലാബ് താഴ്ന്നതാണ് എന്ന് മനസ്സിലായത്. തിരക്ക് കുറഞ്ഞ സമയമാതിനാല്‍ അപായമൊന്നുംഉണ്ടായില്ല.


