Kozhikode Vision

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനവും കൈവരിച്ച നേട്ടങ്ങളും പ്രചാരിപ്പിച്ച് ചാത്തമംഗലത്തും ജനപഞ്ചായത്ത് സംഘടിപ്പിച്ചു

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വികസനവും കൈവരിച്ച നേട്ടങ്ങളും പ്രചാരിപ്പിച്ച് ചാത്തമംഗലത്തും ജനപഞ്ചായത്ത് സംഘടിപ്പിച്ചു

ചാത്തമംഗലം: പുതിയ കേരളം മോദിക്കൊപ്പം, മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളുമായി ചാത്തമംഗലം വെസ്റ്റ്ജന പഞ്ചായത്ത് ചാത്തമംഗലം ടൗണില്‍ നടന്നു. ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുല്‍ഫത്ത് ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡണ്ട് ജനാര്‍ദ്ദനന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെല്‍കോഡിനേറ്റര്‍ തളത്തില്‍ ചക്രായുധന്‍ ആമുഖ പ്രഭാഷണവും, സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി മുഖ്യ പ്രഭാഷണവും നടത്തി. ചടങ്ങില്‍ മികച്ച കര്‍ഷകരെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും ആദരിച്ചു. നാരായണന്‍ നമ്പൂതിരി, രാജ് നാരായണന്‍, വിദ്യുത് ലത, വിജയന്‍ പണിക്കര്‍ ,സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അതേ സമയം സംസ്ഥാന സര്‍ക്കാര്‍ തീവ്രവാദ സംഘടനകളോട് മൃദുസമീപനം കാട്ടുന്നു, ഇത് ചൂണ്ടിക്കാട്ടുന്നവരുടെ പേരില്‍ കള്ളക്കേസ് എടുക്കുന്നു തുടങ്ങിയ കുറ്റപ്പെടുത്തലുകളുമായി കോഴിക്കോട്, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മഹാസമ്മേളനവുംനടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *